സിറിയൻ പ്രസിഡന്‍റ്​ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

മസ്കത്ത്​: ഒമാനിലെത്തിയ സിറിയൻ പ്രസിഡന്‍റ്​ ബശ്ശാർ അൽ അസദ്​ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. അൽ ബറഖ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചർച്ചയിൽ തുർക്കിയയിലും സിറയിലുമുണ്ടായ ഭൂകമ്പത്തിൽ ഇരയായ കുടുംബ​ങ്ങളോടും സിറിയൻ ജനതയോടുമുള്ള അനുശോചനം സുൽത്താൻ വീണ്ടും അറിയിച്ചു.

ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിന് ഒമാൻ നൽകുന്ന പിന്തുണ തുടരുമെന്ന്​ സുൽത്താൻ പറഞ്ഞു. സിറിയൻ ജനതയോടുള്ള ഒമാന്‍റെ ഐക്യദാഢ്യത്തിന്​ സുൽത്താനോടും ഒമാൻ ജനതയോടും നന്ദി പറഞ്ഞ ബശ്ശാർ, ഭൂകമ്പത്തിന്റെ ആഘാതം കുറക്കുന്നനായി ഒമാൻ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ഇരുരാരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവയും അവലോകനം ചെയ്തു. ഇരു നേതാക്കളും പ്രാദേശിക, അന്തർദേശീയ രംഗങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങളും കൈമാറി.

പ്രതിരോധകാര്യ ഉപപ്രധാനമന്ത്രിസയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്​, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്​മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി.

ഡോ. പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ്​ അൽ ഔഫി, വിദ്യാഭ്യാസ മന്ത്രി മദിഹ ബിൻത് അഹമ്മദ് അൽ ഷൈബാനി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, സിറിയയിലെ ഒമാൻ അംബാസഡർ സയ്യിദ് തുർക്കി ബിൻ മഹ്മൂദ് അൽ ബുസൈദി എന്നിവർ ചർച്ചയിൽ പ​ങ്കെുടത്തു.

Tags:    
News Summary - syrian president met with sultan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.