ദോഹ: ബിസിനസ് രംഗത്തെ യുവപ്രതിഭകള്‍ക്കായി ലണ്ടനിലെ ഗ്ലോബല്‍ കേരള ഇനീഷ്യേറ്റിവ് കേരളീയം ഏര്‍പ്പെടുത്തിയ പുരസ്കാരം ഖത്തര്‍ ആസ്ഥാനമായ എ.ബി.എന്‍ കോര്‍പറേഷന്‍റെ ചെയര്‍മാൻ ജെ.കെ.മേനോന്. ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് മേഖലയിലെ ജെ.കെ. മേനോന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ലോകത്തിനു മുന്നില്‍ നവീന ബിസിനസ് മാതൃകകള്‍ നടപ്പാക്കി വിജയിച്ചുവെന്ന നേട്ടങ്ങളും യങ് ബിസിനസ് ഐക്കണായി മാറിയെന്നതും കണക്കിലെടുത്താണ് പുരസ്കാരത്തിന് അര്‍ഹമാക്കിയതെന്ന് ഗ്ലോബല്‍ കേരള ഇനിഷ്യേറ്റിവ്- കേരളീയം ഭാരവാഹികള്‍ വ്യക്തമാക്കി. മുന്‍ ലോക കേരള സഭാംഗവും ഗ്ലോബല്‍ കേരള ഇനീഷ്യേറ്റിവ്- കേരളീയം യു.കെ. ചാപ്റ്റര്‍ ചെയര്‍മാനുമായിരുന്ന ടി.കെ. ഹരിദാസിന്‍റെ നാമധേയത്തിലുള്ള പ്രഥമ പുരസ്കാരമാണ് ജെ.കെ. മേനോന് സമ്മാനിക്കുന്നത്.
ഖത്തറിൽ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികളുടെയും നേതൃനിരയില്‍ ജെ.കെ. മേനോനുണ്ട്. പിതാവായ അന്തരിച്ച പത്മശ്രീ സി.കെ. മേനോന്‍റെ സ്മരണാർഥം നിർധനരായവര്‍ക്കുള്ള വീടു നിര്‍മിച്ചുനല്‍കുന്ന ഭവനപദ്ധതി കഴിഞ്ഞ മൂന്നു വര്‍ഷമായി തുടരുന്നുണ്ട്. നോര്‍ക്ക ഡയറക്ടര്‍, കേരള സര്‍ക്കാറിന്‍റെ ഇന്‍കല്‍ ഡയറക്ടര്‍, ഖത്തര്‍ ഐ.ബി.പി.സി ചെയര്‍മാന്‍, ഖത്തര്‍ ടി.ജെ.എസ്.വിയുടെ മുഖ്യ രക്ഷാധികാരി തുടങ്ങിയ പദവികളിലും ജെ.കെ. മേനോന്‍ പ്രവര്‍ത്തിച്ചുവരുകയാണ്. ഞായറാഴ്ച ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജെ.കെ. മേനോന് പുരസ്കാരം സമ്മാനിക്കും.പി.വി. അബദുൽ വഹാബ് എം.പി, വര്‍ക്കിങ് ചെയര്‍മാന്‍ ജി. രാജമോഹന്‍ എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.