ഇബ്ര: നബിദിനാഘോഷങ്ങളുടെ ഭാഗമായി ഹോളി ഖുർആൻ സ്റ്റഡി സെന്റർ ഇബ്ര ‘തഫ്ഹീമു ത്വിലാവ’ ഖുർആൻ മത്സരം സംഘടിപ്പിച്ചു. ഒമാനിലെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം മദ്റസകളിലെ വിദ്യാർഥികൾ ഇരു വിഭാഗങ്ങളിലായി മാറ്റുരച്ചു.
സീനിയർ വിഭാഗത്തിൽ നിംറ ഫാത്തിമ, എം. മുഹമ്മദ് റബീഹ്, ഫിദ ഷെറിൻ എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങളും ജൂനിയർ വിഭാഗത്തിലെ ഫാത്തിമ മഹറ, മുഹമ്മദ് റിസാൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി ഹോളി ഖുർആൻ സ്റ്റഡി സെന്റർ ഇബ്ര ജേതാക്കളായി. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് നബാൻ ദാറുൽ ഖുർആൻ മദ്റസ സൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉസ്താദ് മുഹമ്മദ് നിസാമി, ഉത്തർപ്രദേശ് സ്വദേശികളായ ഹാഫിസ് മുഹമ്മദ് ഇമദ്യദുല്ലാഹ്, ഹാഫിസ് മുഹമ്മദ് അഫ്സൽ എന്നിവർ വിധികർത്താക്കളായി. അനുമോദന യോഗം ഉസ്താദ് സലിം കോളയാട് ഉദ്ഘാടനം ചെയ്തു. നബിദിന കമ്മിറ്റി ചെയർമാൻ നൗഷാദ് ചെമ്മയിൽ അധ്യക്ഷതവഹിച്ചു. ശംസുദ്ദീൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തി.
അഫ്സൽ ബഷീർ തൃക്കോമല, നൗസീബ് ചെമ്മയിൽ, ബദറുദ്ദീൻ ഹാജി, ഫൈസൽ കാക്കേരി എന്നിവർ നേതൃത്വം നൽകി. സ്റ്റഡി സെന്ററിന്റെ 35ാം വാർഷികത്തിന്റെ ഭാഗമായാണ് ഖുർആൻ മത്സരം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.