മസ്കത്ത്: മസ്കത്തിൽനിന്ന് ചെന്നൈ യാത്രക്കിടെ വിമാനത്തിനുള്ളിൽ തമിഴ്നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ശിവഗംഗ ജില്ലയിലെ ഇളയൻകുടി സ്വദേശി കെ. ധനശേഖരൻ (38)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നു. മസ്കത്തിൽ ജോലിചെയ്യുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിൽനിന്ന് യാത്രക്കാരെല്ലാം ഇറങ്ങിപ്പോയിട്ടും ഇദ്ദേഹം സീറ്റിലിരിക്കുന്നതായി കാബിൻ ക്രൂ കാണുകയായിരുന്നു. ഉറങ്ങുകയാണെന്ന് കരുതി വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഗ്രൗണ്ട് അധികൃതരെ അറിയിക്കുകയും ചെയ്തു. തുടർന്ന് വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ സെന്ററിൽ നടത്തിയ വൈദ്യ പരിശോധനയിൽ ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.