മസ്കത്ത്: സുൽത്താനേറ്റിലെ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നു. ചൊവ്വാഴ്ച ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദാഹിറ ഗവർണറേറ്റിലെ ഫഹൂദിലാണ് (49 ഡിഗ്രി സെൽഷ്യസ്). ഹംറ അദ്ദുരു 48.7, ബുറൈമിയിലെ സുനൈനയിൽ 48.6, ദാഹിറ ഗവർണറേറ്റിലെ അബ്രി 48, അൽ വുസ്ത ഗവർണറേറ്റിലെ സമൈം 47.7, ദോഫാർ ഗവർണറേറ്റിലെ മക്ഷാൻ 47.2, വടക്കൻ ബാബത്തിന ഗവർണറേറ്റിലെ സഹം 47.3, അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ 47.1 ഡിഗ്രി സെൽഷ്യസുമാണ് മറ്റ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ താപനിലയുടെ അളവ്.
മരുഭൂമിയിലും പർവതപ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും താപനിലയിൽ പ്രകടമായ വർധന ഉണ്ടായതായി ഒമാനി കാലാവസ്ഥാ നിരീക്ഷകൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.