താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക്
text_fieldsമസ്കത്ത്: സുൽത്താനേറ്റിലെ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നു. ചൊവ്വാഴ്ച ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദാഹിറ ഗവർണറേറ്റിലെ ഫഹൂദിലാണ് (49 ഡിഗ്രി സെൽഷ്യസ്). ഹംറ അദ്ദുരു 48.7, ബുറൈമിയിലെ സുനൈനയിൽ 48.6, ദാഹിറ ഗവർണറേറ്റിലെ അബ്രി 48, അൽ വുസ്ത ഗവർണറേറ്റിലെ സമൈം 47.7, ദോഫാർ ഗവർണറേറ്റിലെ മക്ഷാൻ 47.2, വടക്കൻ ബാബത്തിന ഗവർണറേറ്റിലെ സഹം 47.3, അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ 47.1 ഡിഗ്രി സെൽഷ്യസുമാണ് മറ്റ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ താപനിലയുടെ അളവ്.
മരുഭൂമിയിലും പർവതപ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും താപനിലയിൽ പ്രകടമായ വർധന ഉണ്ടായതായി ഒമാനി കാലാവസ്ഥാ നിരീക്ഷകൻ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.