മസ്കത്ത്: നടുക്കടലിൽ ബോട്ട് തകർന്നതിനെ തുടർന്ന് കുടുങ്ങിയ അഞ്ച് ഇറാൻ പൗരന്മാരെ ഒമാൻ റോയൽ എയർഫോഴ്സ് രക്ഷിച്ചു.
റോയൽ എയർഫോഴ്സ് ഒമാൻ സെർച് ആൻഡ് റെസ്ക്യൂ സെൻറർ, മാരിടൈം സെക്യൂരിറ്റി സെൻററിെൻറയും കോസ്റ്റ് ഗാർഡ് പൊലീസിെൻറയും സഹകരണത്തോടെ രണ്ടുപേരെ മസ്കത്ത് ഗവർണറേറ്റിലെ ഖൗല ആശുപത്രിയിലേക്ക് മാറ്റി. മറ്റു മൂന്നുപേരെ സുൽത്താൻ ഖാബൂസ് തുറമുഖത്തേക്കും എത്തിച്ചു. സമീപമുണ്ടായിരുന്ന യു.എസ് നേവി കപ്പലും രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.