മസ്കത്ത്: ബലിപെരുന്നാളിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിത്തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിലും മറ്റും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വൻ ഓഫറുകളാണ് ഹൈപർമാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും നൽകുന്നത്. വ്യാഴാഴ്ച മുതൽ തന്നെ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഓഫറുകൾ പ്രഖ്യാപിച്ചതോടെ വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ച പ്രധാന ഹൈപർമാർക്കറ്റുകളിൽ തിരക്ക് ഇരട്ടിയായി. കോവിഡിന് ശേഷമുള്ള നിയന്ത്രണങ്ങളില്ലാത്ത ആദ്യത്തെ ബലിപെരുന്നാളായതിനാൽ നല്ല തിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും രണ്ടെണ്ണമെടുത്താൽ ഒന്ന് സൗജന്യമായി നൽകുന്നതടക്കം നിരവധി ഓഫറുകളും നിലവിലുണ്ടെന്ന് നെസ്റ്റോ ഹൈപർമാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. ഉപഭോക്താക്കൾക്ക് സമ്മാനമായി ജി.എം.സി അക്കാഡിയാ കാറുകൾ നൽകുന്ന ഓഫറും ഒരുക്കിയിട്ടുണ്ട്. വേനൽ അവധി കാരണം പ്രവാസി മലയാളികൾ പൊതുവെ കുറവാണെങ്കിലും വ്യാപാരത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബലി പെരുന്നാൾ പ്രമാണിച്ച് ആവശ്യക്കാർക്ക് ബലിമൃഗങ്ങളെ എത്തിക്കുന്ന പദ്ധതി ഈ വർഷത്തെ പെരുന്നാളിന്റെ പ്രത്യേകതയാണ്. ബലി അറുക്കുന്നവർക്ക് ഒമാനി ആടുകളെ എത്തിച്ച് കൊടുക്കുന്ന സംവിധാനമാണിത്. പ്രമുഖ ആട് വളർത്തൽ സ്ഥാപനമായ 'ബുഷ്റ' യുമായി സഹകരിച്ചാണ് ബലി അറുക്കൽ സൗകര്യം ഒരുക്കുന്നത്. ബുക്ക് ചെയ്യുന്നവർക്കാണ് സൗകര്യം ലഭിക്കുക. ഒമ്പത് മുതൽ 13 കിലോ വരെ വരുന്ന ആടിന് 50 റിയാലാണ് വില. ഏഴാം തീയതി വരെയാണ് ബുക്കിങ് സ്വീകരിക്കുക. നെസ്റ്റോ ഹൈപർമാർക്കറ്റിന്റെ കൗണ്ടറിൽ ബുക്ക് ചെയ്യുന്നവർക്ക് പെരുന്നാൾ ദിവസം ബുഷ്റയുടെ അറവുശാലകളിലാണ് അറവ് നടക്കുക. പെരുന്നാൾ ദിവസം വൈകീട്ടോടെ നെസ്റ്റോയിൽ അറുത്ത് തൊലിപൊളിച്ച ബലി മൃഗം എത്തും. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് പിന്നീട് മുറിച്ച് നൽകാനുള്ള സൗകര്യവും ഉണ്ടാവും. പദ്ധതിക്ക് വൻ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഹാരിസ് പറഞ്ഞു.
ചൂട് കാലത്തെ പെരുന്നാൾ ആയതിനാൽ പഴ വർഗങ്ങൾക്കും ആവശ്യക്കാർ കൂടുതലായിരിക്കും. ഇതിനാൽ കൂടുതൽ പഴ വർഗങ്ങളും എത്തുന്നുണ്ട്. പെരുന്നാളിനോടടുത്ത ദിവസങ്ങളിൽ പല സ്ഥാപനങ്ങളും കൂടുതൽ ഓഫറുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. സംഘടനകളും കൂട്ടായ്മകളും പെരുന്നാൾ ഒത്തുചേരലുകളും ഒരുക്കുന്നുണ്ട്.
ഇവ പലതും ഇൻഡോറുകളിലും ഫാം ഹൗസുകളിലുമാണ് നടക്കുക. സലാലയിൽ ഖരീഫിന്റെ ആരംഭമായതിനാൽ ഈ പെരുന്നാളിന്റെ മുഖ്യ ആകർഷണം സലാലയായിരിക്കും. ആഘോഷത്തിന്റെ ഭാഗമായി നിരവധി പേർ സലാലയിലേ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.