മസ്കത്ത്: ജനകീയ ഡോക്ടറുടെ വിയോഗവേദനയിൽ മുസന്നയിലെ പ്രവാസികൾ. കോഴിക്കോട് സ്വദേശി ഡോ. മനോജ് (56) വ്യാഴാഴ്ച രാത്രിയാണ് നാട്ടിൽ മരണപ്പെട്ടത്. ബ്രെയിൻ ട്യൂമർ ബാധിതനായിരുന്നു. കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്. മാർച്ചിൽ ശസ്ത്രക്രിയ നടന്നശേഷം സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചതെന്ന് സുഹൃത്തുകൾ പറയുന്നു.
മുസന്ന തരീഫിലാണ് ഡോ. മനോജിെൻറ ക്ലിനിക്ക്. ഭാര്യ ഡോ. വിനീതയും ഇവിടെ തന്നെ ഡോക്ടറാണ്. 15 വർഷമായി ഒമാനിലുള്ള ഡോക്ടറുടെ ക്ലിനിക് സാധാരണക്കാരുടെ പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരുടെ ആശ്രയമായിരുന്നു. നിരവധി സ്വദേശികളും ക്ലിനിക്കിൽനിന്ന് ചികിത്സ തേടിയിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ടയാളായിരുന്നു ഡോക്ടറെന്ന് സുഹൃത്തുക്കൾ ഒാർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.