സു​പ്രീം ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ൽ​നി​ന്ന്

ഒമാന്​ പുറത്തുള്ളവരുടെ ​െറസിഡൻറ്​​ കാർഡ്​ തൊഴിലുടമക്ക്​ പുതുക്കാം

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ ഒ​മാ​ൻ സു​പ്രീം ക​മ്മി​റ്റി. ഒ​മാ​ന്​ പു​റ​ത്തു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ​െറ​സി​ഡ​ൻ​റ്​ കാ​ർ​ഡു​ക​ൾ പു​തു​ക്കാ​ൻ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ്​ സു​പ്ര​ധാ​ന തീ​രു​മാ​നം.

2020 ജൂ​ൺ ഒ​ന്ന്​ മു​ത​ൽ 2021 ഡി​സം​ബ​ർ 30വ​രെ കാ​ല​യ​ള​വി​ലെ ​െറ​സി​ഡ​ൻ​റ്​​ കാ​ർ​ഡ്​ പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​ഴ​ക​ൾ ഒ​ഴി​വാ​ക്കി​ന​ൽ​കാ​നും സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ഒ​മാ​നി​ലു​ള്ള​വ​രു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ റെ​സി​ഡ​ൻ​റ്​​ കാ​ർ​ഡ്​ പു​തു​ക്കു​ന്ന​തി​നും 2020 ജൂ​ൺ ഒ​ന്ന്​ മു​ത​ൽ 2021 ഡി​സം​ബ​ർ 30വ​രെ കാ​ല​യ​ള​വി​ലെ പി​ഴ​യി​ള​വ്​ ബാ​ധ​ക​മാ​യി​രി​ക്കും. ഒ​മാ​നി​ൽ​നി​ന്ന്​ മ​ട​ങ്ങു​ന്ന​വ​ർ​ക്കും ഈ ​ഇ​ള​വ്​ ല​ഭി​ക്കും. സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും ക​മേ​ഴ്​​സ്യ​ൽ ര​ജി​സ്​​റ്റ​റു​ക​ളും ലൈ​സ​ൻ​സു​ക​ളും പു​തു​ക്കാ​ത്ത​തി​െൻറ പി​ഴ​ക​ളും ഒ​ഴി​വാ​ക്കി​ന​ൽ​കി​യി​ട്ടു​ണ്ട്. 2020 ജൂ​ൺ ഒ​ന്നു​ മു​ത​ൽ 2021 ഡി​സം​ബ​ർ 31വ​രെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ പി​ഴ​യ​ട​ക്കാ​തെ ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കാ​വു​ന്ന​താ​ണ്. ഈ ​വ​ർ​ഷം പു​തു​ക്കു​ന്ന​വ​ർ​ക്കാ​ണ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ക.

ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ൾ ഈ ​വ​ർ​ഷം റി​യാ​ദ കാ​ർ​ഡ്​ പു​തു​ക്കു​ന്ന​തി​ന്​ ഫീ​സ്​ ന​ൽ​കേ​ണ്ട​തി​ല്ല. ഈ ​വ​ർ​ഷം ഡി​സം​ബ​ർ 31വ​രെ കാ​ലാ​വ​ധി​യു​ള്ള താ​ഴെ പ​റ​യു​ന്ന തീ​രു​മാ​ന​ങ്ങ​ളും സു​പ്രീം ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു;1. ഒ​മാ​ൻ വി​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ​ക​ര​മാ​യി എ​ല്ലാ​വി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ശ്ചി​ത ഫീ​സ്​ അ​ട​ച്ചാ​ൽ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ന​ൽ​കും.

2. വാ​യ്​​പ തി​രി​ച്ച​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​രു​മാ​യി പ്ര​ത്യേ​കി​ച്ച്​ ചെ​റു​കി​ട-​ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​മാ​യി (റി​യാ​ദ കാ​ർ​ഡ്​ ഉ​ള്ള​വ​ർ) ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും കൂ​ടി​യാ​ലോ​ച​ന ന​ട​ത്ത​ണം.

തു​ട​ർ​ന്ന്​ ഫീ​സ്​ ഈ​ടാ​ക്കാ​തെ വാ​യ്​​പ​യു​ടെ തി​രി​ച്ച​ട​വി​ന്​ പു​തി​യ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്ക​ണം. 3. ടെ​ൻ​ഡ​ർ ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട 'ഇ​സ്​​ന​ദ്​' സം​വി​ധാ​ന​ത്തി​ലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ ഒ​ഴി​വാ​ക്കി ന​ൽ​കി. 4. ചെ​റു​കി​ട-​ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭൂ​മി പാ​ട്ട ഫീ​സ്​ ഒ​ഴി​വാ​ക്കി ന​ൽ​കി. ഇ​തു​വ​രെ തു​ക ന​ൽ​കാ​നു​ള്ള​വ​രു​ടെ തി​രി​ച്ച​ട​വ്​ നീ​ട്ടി​ന​ൽ​കു​ക​യും ചെ​യ്​​തു. 5. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ ചെ​റു​കി​ട-​ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ട​ക നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി ഒ​ഴി​വാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന നി​ബ​ന്ധ​ന പ​ല​സ്ഥാ​പ​ന​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്ന​തി​െൻറ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി സു​പ്രീം ക​മ്മി​റ്റി അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശി​ക്ഷ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സ്ഥാ​പ​നം അ​ട​പ്പി​ക്കു​മെ​ന്നും സു​പ്രീം ക​മ്മി​റ്റി ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - The employer can renew the resident card of those outside Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.