ഒമാന് പുറത്തുള്ളവരുടെ െറസിഡൻറ് കാർഡ് തൊഴിലുടമക്ക് പുതുക്കാം
text_fieldsമസ്കത്ത്: കോവിഡ് പശ്ചാത്തലത്തിൽ സ്വകാര്യമേഖലക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഒമാൻ സുപ്രീം കമ്മിറ്റി. ഒമാന് പുറത്തുള്ള വിദേശ തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ െറസിഡൻറ് കാർഡുകൾ പുതുക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകുന്നതാണ് സുപ്രധാന തീരുമാനം.
2020 ജൂൺ ഒന്ന് മുതൽ 2021 ഡിസംബർ 30വരെ കാലയളവിലെ െറസിഡൻറ് കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കിനൽകാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
ഒമാനിലുള്ളവരുടെ കാലാവധി കഴിഞ്ഞ റെസിഡൻറ് കാർഡ് പുതുക്കുന്നതിനും 2020 ജൂൺ ഒന്ന് മുതൽ 2021 ഡിസംബർ 30വരെ കാലയളവിലെ പിഴയിളവ് ബാധകമായിരിക്കും. ഒമാനിൽനിന്ന് മടങ്ങുന്നവർക്കും ഈ ഇളവ് ലഭിക്കും. സ്ഥാപനങ്ങളുടെയും കമ്പനികളുടെയും കമേഴ്സ്യൽ രജിസ്റ്ററുകളും ലൈസൻസുകളും പുതുക്കാത്തതിെൻറ പിഴകളും ഒഴിവാക്കിനൽകിയിട്ടുണ്ട്. 2020 ജൂൺ ഒന്നു മുതൽ 2021 ഡിസംബർ 31വരെ കാലാവധി കഴിഞ്ഞവർക്ക് പിഴയടക്കാതെ ലൈസൻസുകൾ പുതുക്കാവുന്നതാണ്. ഈ വർഷം പുതുക്കുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക.
ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങൾ ഈ വർഷം റിയാദ കാർഡ് പുതുക്കുന്നതിന് ഫീസ് നൽകേണ്ടതില്ല. ഈ വർഷം ഡിസംബർ 31വരെ കാലാവധിയുള്ള താഴെ പറയുന്ന തീരുമാനങ്ങളും സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു;1. ഒമാൻ വിടുന്ന തൊഴിലാളികൾക്ക് പകരമായി എല്ലാവിഭാഗം സ്ഥാപനങ്ങൾക്കും നിശ്ചിത ഫീസ് അടച്ചാൽ തൊഴിൽ പെർമിറ്റ് നൽകും.
2. വായ്പ തിരിച്ചടക്കാൻ സാധിക്കാത്തവരുമായി പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുമായി (റിയാദ കാർഡ് ഉള്ളവർ) ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കൂടിയാലോചന നടത്തണം.
തുടർന്ന് ഫീസ് ഈടാക്കാതെ വായ്പയുടെ തിരിച്ചടവിന് പുതിയ സമയക്രമം നിശ്ചയിക്കണം. 3. ടെൻഡർ ബോർഡുമായി ബന്ധപ്പെട്ട 'ഇസ്നദ്' സംവിധാനത്തിലെ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി നൽകി. 4. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ ഭൂമി പാട്ട ഫീസ് ഒഴിവാക്കി നൽകി. ഇതുവരെ തുക നൽകാനുള്ളവരുടെ തിരിച്ചടവ് നീട്ടിനൽകുകയും ചെയ്തു. 5. സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ വാടക നിബന്ധനകൾക്ക് വിധേയമായി ഒഴിവാക്കി നൽകിയിട്ടുണ്ട്.
വാണിജ്യകേന്ദ്രങ്ങൾ, റസ്റ്റാറൻറുകൾ, പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാൻ പാടുള്ളൂവെന്ന നിബന്ധന പലസ്ഥാപനങ്ങളും പാലിക്കുന്നില്ലെന്നതിെൻറ തെളിവുകൾ ലഭിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശിക്ഷനടപടികൾ സ്വീകരിക്കുമെന്നും സ്ഥാപനം അടപ്പിക്കുമെന്നും സുപ്രീം കമ്മിറ്റി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.