മസ്കത്ത്: ടൂറിസം മേഖലക്ക് പ്രതീക്ഷ നൽകി ഒമാനിൽ ക്രൂയിസ് കപ്പൽ സീസൺ പുനരാരംഭിക്കുന്നു. െഎഡ ക്രൂയിസസിന് കീഴിലുള്ള െഎഡ പ്രൈം ക്രൂയിസ് കപ്പൽ ജി.സി.സി മേഖലയിലെ ഏഴുദിവസത്തെ യാത്രയുടെ ഭാഗമായാണ് ഒമാനിലെത്തുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് യാത്രാനിയന്ത്രണങ്ങൾ നിലവിൽ വന്ന ശേഷം ഒമാനിലെത്തുന്ന ആദ്യ ക്രൂയിസ് കപ്പലാണിത്.
ജനുവരി 29ന് കപ്പൽ ദുബൈയിൽനിന്ന് പുറപ്പെടും. 30, 31 തീയതികളിൽ കപ്പൽ മസ്കത്തിലുണ്ടാകും. കപ്പൽ ഫെബ്രുവരിയിലും മാർച്ചിലും ഒമാനിലെത്തുന്നുണ്ട്. ഏപ്രിലിൽ സലാലയിലും കപ്പൽ എത്തും. എം.എസ്.സി ഫാൻറാസിയ എന്ന കപ്പൽ ഏപ്രിൽ 15ന് സലാലയിൽ പോർട്ട് ബുക്ക് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി വരെ 1.10 ലക്ഷം ക്രൂയിസ് കപ്പൽ യാത്രക്കാരാണ് ഒമാനിലെത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് മാർച്ച് പകുതിയോടെ ക്രൂയിസ് കപ്പലുകളുടെ വരവിന് ഒമാൻ വിലക്ക് ഏർപ്പെടുത്തിയത്. ക്രൂയിസ് കപ്പലുകളുടെ വരവിനെ മത്ര സൂഖിലെ കച്ചവടക്കാരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.