അധ്യാപകർക്ക്​ ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കി

മസ്​കത്ത്​: ഒമാനിലേക്ക്​ എത്തുന്ന അധ്യാപകർക്കും കുടുംബാംഗങ്ങൾക്കും ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കി നൽകിയതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വിമാന കമ്പനികൾക്ക്​ നൽകിയ സർക്കുലറിൽ അറിയിച്ചു. സർക്കാർ, സ്വകാര്യ, അന്താരാഷ്​ട്ര സ്​ഥാപനങ്ങളിൽ പഠിപ്പിക്കുന്നവർക്ക്​ ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

സുപ്രീം കമ്മിറ്റി തീരുമാനപ്രകാരമാണ്​ നടപടി. ഇവർ ഇലക്​ട്രോണിക്​ ബ്രേസ്​ലെറ്റ്​ അണിയുകയും വീടുകളിൽ ക്വാറന്‍റീൻ ഇരിക്കുകയും വേണം.

ജൂലൈ പകുതിയിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്​ ഹോട്ടൽ ക്വാറന്‍റീൻ ഒഴിവാക്കി നൽകിയിരുന്നു.

Tags:    
News Summary - The hotel quarantine for teachers was waived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.