മസ്കത്ത്: മലപ്പുറം ഗവ. താലൂക്ക് ആശുപത്രിക്കുവേണ്ടി കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസിഘടകമായ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പണം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മിനിറ്റിൽ 200 ലിറ്റർ ഉൽപാദന ശേഷിയുള്ള പ്ലാന്റാണ് മലപ്പുറത്തു സ്ഥാപിച്ചത്. ഇതിന്റെ ആറിരട്ടി ശേഷിയുള്ള രണ്ടാമത്തെ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുകയാണ്. രണ്ട് പ്ലാന്റുകൾക്കുമായി ഒന്നരക്കോടി രൂപയാണ് ചെലവായത്. സോഷ്യൽ മീഡിയ സങ്കേതങ്ങളും മറ്റും ഉപയോഗിച്ച് പ്രവാസികൾക്കിടയിൽ നടത്തിയ ജനകീയ വിഭവ സമാഹരണത്തിലൂടെയാണ് പ്ലാന്റുകൾക്കുള്ള തുക കണ്ടെത്തിയത്.
താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ എസ്.വൈ.എസിന്റെ 200 സാന്ത്വനം വളന്റിയർമാരുടെ സമർപ്പണവും ഇന്നത്തെ പരിപാടിയിൽ നടക്കും. മന്ത്രി വി. അബ്ദുറഹ്മാൻ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സ്വിച്ച് ഓൺ കർമം നിർവഹിക്കും. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. ഇബ്രാഹിം ഖലീലുൽ ബുഖാരി വളന്റിയർ സമർപ്പണം നടത്തും. നഗരസഭ ചെയർമാൻ മുജീബ് കാടേരി, സമസ്ത നേതാക്കളായ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നേതാക്കളായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി.പി. സൈദലവി മാസ്റ്റർ, മജീദ് കക്കാട്, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, മുസ്തഫ കോടൂർ, എസ്.വൈ.എസ് സംസ്ഥാന ഫിനാ. സെക്രട്ടറി മുഹമ്മദ് പറവൂർ, ഐ.സി.എഫ് നേതാക്കളായ അബ്ദുൽ അസീസ് സഖാഫി മമ്പാട്, അബ്ദുൽ കരീം ഹാജി മേമുണ്ട, അബ്ദുൽ ഹമീദ് ചാവക്കാട്, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് നൂറേങ്ങൽ, വാർഡ് കൗൺസിലർ സുരേഷ്, എസ്.വൈ.എസ് ജില്ല സെക്രട്ടറി മുജീബ് വടക്കെമണ്ണ എന്നിവർ പങ്കെടുക്കും.
ഐ.സി.എഫ് ഒമാൻ ജനറൽ സെക്രട്ടറി മുഹമ്മദ് റാസിഖ്, സാന്ത്വനം സെക്രട്ടറി റഫീഖ് ധർമടം, അഡ്മിൻ-പി.ആർ ആൻഡ് മീഡിയ പ്രസിഡന്റ് ഡോ. സാഹിർ കുഞ്ഞമ്മദ്, അഡ്മിൻ-പി.ആർ ആൻഡ് മീഡിയ സെക്രട്ടറി ജാഫർ ഒടത്തോട്, എജുക്കേഷൻ സെക്രട്ടറി അഹമ്മദ് സഗീർ, ഓർഗനൈസിങ് സെക്രട്ടറി നിഷാദ് ഗുബ്ര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.