മസ്കത്ത്: ഒമാനില്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മസ്കത്ത് ഇന്ത്യന്‍ മീഡിയ ഫോറം മോഡേണ്‍ എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് സംഘടിപ്പിച്ച ഓണപ്പൂക്കള മത്സരം ശ്രദ്ധേയമായി. വാദി കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹോട്ടലില്‍ നടന്ന മത്സരത്തില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കാളികളായി.
സ്മിത അച്യുതന്‍, രൂപ സുരേഷ്, സ്മിത രാധാകൃഷ്ണന്‍, ശ്രീദേവി വൈറേലില്‍, സുജിത പ്രദീപ് എന്നിവര്‍ അണിനിരന്ന ടീം ഫ്ലവേഴ്‌സ് ഒന്നാം സ്ഥാനം നേടി. റുക്‌സാന സാദിഖ്, ശബീബ അഹ്മദ്, നിസ അനീഷ്, സുമിത വിവേക്, ലീന സുഹറ അഹ്മദ് എന്നിവരുടെ ടീം റോയലിനാണ് രണ്ടാം സമ്മാനം. റഫീഖ്, സുധ, സോണി, സജു, സാബിര്‍ എന്നിവര്‍ അണിനിരന്ന ടീം ഗാല മാവേലീസ് മൂന്നാം സ്ഥാനത്തെത്തി.
ചന്തു മിറോഷ്, ഗ്രീഷ്മ മിറോഷ്, അശ്വിന്‍ അനില്‍, ശ്രീധു ജയകുമാര്‍ എന്നിവരുടെ ടീമും ലെന്‍സി തോമസ്, അനിഷ അനീഷ്, ഷീബ ഷിബു, താര ജയശങ്കര്‍, സന്‍മയ സുധാകരന്‍ എന്നിവരുടെ ടീമും മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂർ ഒമാനും പ്രോത്സാഹന സമ്മാനങ്ങൾ നേടി. ഡോ. ജിതേഷ്, ചിത്ര നാരായണ്‍, ഷെഫി തട്ടാരത്ത് എന്നിവര്‍ വിധി നിര്‍ണയിച്ചു.
വിജയികള്‍ക്ക് മോഡേണ്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ലിജോ ജോണ്‍ സമ്മാനവിതരണം നിര്‍വഹിച്ചു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ യൂസുഫ്, ജനറല്‍ സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ്, ട്രഷറര്‍ അബ്ബാദ്, കോഓഡിനേറ്റര്‍ മുഹമ്മദ് ഇഖ്ബാല്‍, അംഗങ്ങളായ വി.കെ. ഷഫീര്‍, ഷൈജു സലാഹുദ്ദീന്‍, ഷൈജു ധര്‍മരാജന്‍, റാലിഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഷെഫീഖ് കൂട്ടിക്കൽ, സുനിത് എന്നിവർ ഗാനങ്ങള്‍ ആലപിച്ചു. ലക്ഷ്മി കോതനേത്ത് അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.