മസ്കത്ത്: അവസാന വർഷ പരീക്ഷക്ക് ഒരുങ്ങുന്ന 12ാം ക്ലാസ് വിദ്യാർഥികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലും വാക്സിൻ വിതരണം നടക്കുന്നുണ്ട്. അടുത്ത രണ്ടാഴ്ച കാമ്പയിൻ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്നാണ് കാമ്പയിൻ പൂർത്തീകരിക്കുക.
പരീക്ഷ പരിഗണിച്ചാണ് ജനറൽ ഡിപ്ലോമ വിദ്യാർഥികളെ കുത്തിവെപ്പിെൻറ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയത്. രാജ്യത്ത് നിലവിൽ പ്രായമായവരും രോഗികളും ആരോഗ്യപ്രവർത്തകരും സുരക്ഷാ മേഖലയിൽ ജോലി ചെയ്യുന്നവരും മാത്രമാണ് മുൻഗണന പട്ടികയിലുള്ളത്. എന്നാൽ പ്രത്യേക പരിഗണന നൽകിയാണ് വിദ്യാർഥികളെ ഇതിൽ ഉൾപ്പെടുത്തിയത്. പരീക്ഷക്ക് നേതൃത്വം നൽകുന്ന അധ്യാപകരും അനധ്യാപക ജീവനക്കാരും മൂല്യനിർണയത്തിന് വരുന്നവും കുത്തിവെപ്പ് സ്വീകരിക്കണം. നിലവിൽ രണ്ട് ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് ആകെ കുത്തിവെപ്പ് നൽകിയത്. അടുത്ത മാസം 15 ലക്ഷം പേർക്ക് കുത്തിവെപ്പ് നൽകാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.