മസ്കത്ത്: വാഹന ഇൻഷുറൻസ് പോളിസി നിയമം ലംഘിച്ച കമ്പനിക്കെതിരെ 10,000 റിയാൽ പിഴചുമത്തി. പോളിസി ഉപഭോക്താക്കളെ കബളിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾക്കാണ് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി കനത്ത പിഴയിട്ടത്. കബളിപ്പിക്കപ്പെട്ടവർക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്നും അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
പോളിസി എടുക്കുന്നവരുടെയും കമ്പനിയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന രൂപത്തിലുള്ള നിയമങ്ങളാണ് അതോറിറ്റി രൂപപ്പെടുത്തിയതെന്നും അതു പാലിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും ബ്രോക്കർമാർക്കും ബാധ്യതയുണ്ടെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.