ഇൻഷുറൻസ് കമ്പനിക്ക് 10,000 റിയാൽ പിഴ
text_fieldsമസ്കത്ത്: വാഹന ഇൻഷുറൻസ് പോളിസി നിയമം ലംഘിച്ച കമ്പനിക്കെതിരെ 10,000 റിയാൽ പിഴചുമത്തി. പോളിസി ഉപഭോക്താക്കളെ കബളിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾക്കാണ് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി കനത്ത പിഴയിട്ടത്. കബളിപ്പിക്കപ്പെട്ടവർക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്നും അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
പോളിസി എടുക്കുന്നവരുടെയും കമ്പനിയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന രൂപത്തിലുള്ള നിയമങ്ങളാണ് അതോറിറ്റി രൂപപ്പെടുത്തിയതെന്നും അതു പാലിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും ബ്രോക്കർമാർക്കും ബാധ്യതയുണ്ടെന്നും അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.