മാൾ ഓഫ്​ ഒമാൻ 

മാൾ ഓഫ്​ ഒമാൻ സെപ്​റ്റംബറിൽ തുറക്കും

മസ്​കത്ത്​: മാജിദ്​ അൽ ഫുതൈം ഗ്രൂപ്പി‍െൻറ ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ്​ മാളായ മാൾ ഓഫ്​ ഒമാ‍െൻറ നിർമാണം പൂർത്തിയാകുന്നു.സെപ്​റ്റംബറിൽ മാൾ പൊതുജനങ്ങൾക്കായി തുറക്കും. പ്രാദേശിക സമ്പദ്​ വ്യവസ്​ഥക്ക്​ ഉണർവ്​ പകരുമെന്ന്​ പ്രതീക്ഷിക്കപ്പെടുന്ന ഷോപ്പിങ്​ മാൾ 3500 തൊഴിലവസരങ്ങൾ സൃഷ്​ടിക്ക​ുമെന്നാണ്​ കരുതുന്നത്​.

ഗ്രൂപ്പിന്​ കീഴിലുള്ള ഒമാനിലെ അഞ്ചാമത്​ മാൾ ആണ്​ മാൾ ഓഫ്​ ഒമാൻ.1.40 ലക്ഷം സ്​ക്വയർ മീറ്ററാണ്​ റീ​ട്ടെയിൽ സ്​പെയ്​സ്​. 55 റസ്​റ്റാറന്‍റുകളും കഫേകളുമടക്കം 350 റീ​ട്ടെയിൽ ഔട്ട്​​െലറ്റുകളാണ്​ ഇവിടെയുള്ളത്​. 15 സ്​ക്രീനുകളോടെയുള്ള ഒമാനിലെ ഏറ്റവും വലിയ വോക്​സ്​ സിനിമാസ്​ ഇവിടെയുണ്ടാകും. ഒമാനിലെ ഏറ്റവും വലിയ മഞ്ഞുപാർക്ക്​, ഏറ്റവും വലിയ മാജിക്ക്​ പ്ലാനറ്റ്​ എന്നിവയും മാൾ ഓഫ്​ ഒമാ‍െൻറ ഭാഗമായിരിക്കും. ലോക പ്രശസ്​ത ബ്രാന്‍റുകളുടെ ഔട്ട്​ലെറ്റുകളും ഇവിടെയുണ്ടാകും.

Tags:    
News Summary - Mall of Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.