മസ്കത്ത്: പ്രാദേശിക വിപണികളിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനായി നിരവധി വകുപ്പുകൾ തമ്മിലുള്ള രണ്ടാമത്തെ സംയുക്ത യോഗം കഴിഞ്ഞദിവസം നടന്നു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലായിരുന്നു യോഗം ചേർന്നിരുന്നത്. ഭക്ഷ്യ സുരക്ഷ മേഖലയുമായി ബന്ധപ്പെട്ട മുൻഗണന വിഷയങ്ങൾ ചർച്ചചെയ്തു. ഗോതമ്പ്, അരി, സസ്യ എണ്ണകൾ തുടങ്ങിയ അവശ്യസാധനങ്ങളുടെ ലഭ്യതയും മറ്റും അവലോകനം ചെയ്തു.
എല്ലാ വിപണികളിലെയും ഭക്ഷ്യവസ്തുക്കളുടെയും, ഉപഭോക്തൃ ചരക്കുകളുടെയും ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളെ കുറിച്ചും യോഗം വിലയിരുത്തി. പ്രാദേശിക വിപണികളിൽ ഭക്ഷ്യശേഖരം വർധിപ്പിക്കുന്നതിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ എല്ലാ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയും വിലയുടെ സ്ഥിരതയും ഉറപ്പുവരുത്തി. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ.സഊദ് ഹമൂദ് അൽ ഹബ്സി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസുഫ്, കൃഷി അണ്ടർ സെക്രട്ടറി അഹ്മദ് നാസിർ അൽ ബക്രി, ഉപഭോക്തൃ സംരക്ഷണ സമതി ചെയർമാൻ സലായും അലി അൽ ഹക്മാനി, വാണിജ്യ വ്യവസായ അണ്ടർ സെക്രട്ടറി ഡോ. സലാഹ് സഈദ് മാസൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.