മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റ് ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി സന്ദർശിച്ചു. ഗതാഗത അണ്ടർ സെക്രട്ടറി ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖിയും മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. ഗവർണർ ശൈഖ് അലി ബിൻ അഹമ്മദ് അൽ ഷംസിയുമായി കൂടിക്കാഴ്ച നടത്തിയാണ് സന്ദർശനത്തിന് തുടക്കമിട്ടത്. ഇബ്ര വിലായത്തിലെ ഓഫിസിൽ നടന്ന കൂടികാഴ്ച്ചയിൽ നിരവധി വാലിമാരും പങ്കെടുത്തു.
ആശയവിനിമയം വർധിപ്പിക്കുന്നതിനും വിലായത്തുകൾക്കും ഗവർണറേറ്റുകൾക്കുമിടയിൽ ഗതാഗതവും സഞ്ചാരവും സുഗമമാക്കുന്നതിനും റോഡ് ശൃംഖലക്ക് വളരെ പ്രാധാന്യമുണ്ടെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. അവരുടെ ആവശ്യങ്ങൾ കേൾക്കുകയും റോഡ് പദ്ധതികളെക്കുറിച്ചുള്ള നിർദേശങ്ങൾ മനസ്സിലാക്കുകയും ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.