മസ്കത്ത്: ശൈത്യകാലമായതിനാൽ ഈച്ച, കൊതുകുകൾ, എലികൾ തുടങ്ങിയവയുടെ ശല്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ ജഗ്രത പാലിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. പ്രതിരോധ നടപടികൾ വേഗത്തിലാക്കാനും വീടുകൾ സുരക്ഷിതമായി സൂക്ഷിക്കാനും മസ്കത്ത് മുനിസിപ്പാലിറ്റി നിവാസികളോട് ആവശ്യപ്പെട്ടു.
തെറ്റായ മാലിന്യ നിർമാർജനം, മൂടിയില്ലാത്ത ഭക്ഷണം, കെട്ടിക്കിടക്കുന്ന വെള്ളം, വീടിനുള്ളിൽ ചൂട് തേടുന്ന കീടങ്ങൾ എന്നിവയാണ് തണുപ്പുള്ള മാസങ്ങളിൽ ഈച്ചകൾ, കൊതുകുകൾ, എലികൾ എന്നിവയുടെ പ്രവർത്തനം വർധിക്കാൻ കാരണം. ഈ അവസ്ഥകൾ കീടങ്ങളെ ആകർഷിക്കുക മാത്രമല്ല, ആരോഗ്യപരമായ അപകടസാധ്യതകൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് മുനിസിപ്പാലിറ്റി എടുത്തുപറഞ്ഞു. ഇതിന് പരിഹാരമായി മുനിസിപ്പാലിറ്റി ചില മാർഗ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അവ താഴെ കൊടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.