കൊതുകുകളുടെയും എലികളുടെയും ശല്യം കൂടും; വേണം ജാഗ്രത
text_fieldsമസ്കത്ത്: ശൈത്യകാലമായതിനാൽ ഈച്ച, കൊതുകുകൾ, എലികൾ തുടങ്ങിയവയുടെ ശല്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ ജഗ്രത പാലിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. പ്രതിരോധ നടപടികൾ വേഗത്തിലാക്കാനും വീടുകൾ സുരക്ഷിതമായി സൂക്ഷിക്കാനും മസ്കത്ത് മുനിസിപ്പാലിറ്റി നിവാസികളോട് ആവശ്യപ്പെട്ടു.
തെറ്റായ മാലിന്യ നിർമാർജനം, മൂടിയില്ലാത്ത ഭക്ഷണം, കെട്ടിക്കിടക്കുന്ന വെള്ളം, വീടിനുള്ളിൽ ചൂട് തേടുന്ന കീടങ്ങൾ എന്നിവയാണ് തണുപ്പുള്ള മാസങ്ങളിൽ ഈച്ചകൾ, കൊതുകുകൾ, എലികൾ എന്നിവയുടെ പ്രവർത്തനം വർധിക്കാൻ കാരണം. ഈ അവസ്ഥകൾ കീടങ്ങളെ ആകർഷിക്കുക മാത്രമല്ല, ആരോഗ്യപരമായ അപകടസാധ്യതകൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് മുനിസിപ്പാലിറ്റി എടുത്തുപറഞ്ഞു. ഇതിന് പരിഹാരമായി മുനിസിപ്പാലിറ്റി ചില മാർഗ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അവ താഴെ കൊടുക്കുന്നു.
- ദിനേനെ മാലിന്യം നീക്കം ചെയ്യുക- ശരിയായ മാലിന്യ സംസ്കരണം കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.
- കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക- കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കും.
- വായുസഞ്ചാരം മെച്ചപ്പെടുത്തുക -ജാലകങ്ങൾ തുറക്കുന്നത് ഇൻഡോർ വായുവിനെ പുതുക്കുകയും കീടങ്ങളെ തടയുകയും ചെയ്യും.
- ശുചിത്വം പാലിക്കുക, എയർ കണ്ടീഷനിങ് സംവിധാനങ്ങൾ പരിശോധിക്കുക, ഈർപ്പമുണ്ടാകാൻ സാധ്യതയുള്ള ചോർച്ച തടയുക.
- കൊതുകുകൾ വരാതിരിക്കാൻ ജാലകങ്ങളിൽ വലകളും സ്ക്രീനുകളും ഉപയോഗിക്കുക, കീടനാശിനികൾ ഉചിതമായി ഉപയോഗിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.