മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങളിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2423 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 10.07 ലക്ഷമായി ഉയർന്നു. ആറ് രാഷ്ട്രങ്ങളിലെ മൊത്തം ജനസംഖ്യ 54 ദശലക്ഷമാണ്.
ആറ് രാഷ്ട്രങ്ങളിലുമായി 9.64 ലക്ഷം പേർ രോഗമുക്തരായിട്ടുമുണ്ട്. 9244 പേരാണ് ആകെ മരിച്ചത്. സൗദി അറേബ്യയിലാണ് കൂടുതൽ പേർ മരിച്ചത്, 5840 പേർ. ഒമാനിൽ മരിച്ചത് 1391 പേരാണ്. കുവൈത്തിൽ 872 പേരും യു.എ.ഇയിൽ 563 പേരും ബഹ്റൈനിൽ 341 പേരും ഖത്തറിൽ 237 പേരും മരിച്ചു. ഒമാനിൽ തിങ്കളാഴ്ച വരെയുള്ള രോഗ റിപ്പോർട്ടാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടുള്ളത്. ഇതുപ്രകാരം 1.22 ലക്ഷം പേരാണ് മൊത്തം രോഗബാധിതരായിട്ടുള്ളത്. ഇതിൽ 1.13 ലക്ഷം പേർ രോഗമുക്തരായിട്ടുണ്ട്. 7332 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതിൽ 2344 പേർ വിദേശികളാണ്. മരിച്ച 1391 പേരിൽ 1044 പേരും സ്വദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.