വിമാനയാത്രികരുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം മാസത്തിലും വർധന

മസ്​കത്ത്​: വിമാനമാർഗം വഴി ഒമാനിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാംമാസത്തിലും വർധന​. ഒക്​ടോബറിൽ 1,84,095 യാത്രക്കാരാണ്​ സുൽത്താനേറ്റിൽ എത്തിയത്​.

1,66,302 പേർ രാജ്യത്തിന്​ പുറത്തേക്ക്​ പോകുകയും ചെയ്​തു. ദേശീയ സ്​ഥിതി വിവരകേന്ദ്രത്തി​‍െൻറ കണക്കിലാണ്​ ഇക്കാര്യം പറയുന്നത്​.

സെപ്റ്റംബറിൽ 1,71,494 പേർ ഒമാനിൽ എത്തിയപ്പോൾ 1,21,187പേർ​ പുറത്തേക്ക്​ പോകുകയും ചെയ്​തു. ആഗസ്​റ്റ്​ മാസവുമായി താരതമ്യം ചെയ്യു​മ്പോൾ രാജ്യത്ത്​ എത്തുന്നവരുടെ എണ്ണത്തിൽ വർധനയാണുണ്ടായിരിക്കുന്നത്​. 1,27,575 പേരാണ്​ ആഗസ്​റ്റ്​ മാസത്തിൽ ഒമാനിൽ എത്തിയിരുന്നത്​. രാജ്യത്തുനിന്ന്​ പുറത്തേക്കു​ പോകുന്നവരേക്കാൾ കൂടുതലാണ്​ ഇവിടേക്ക്​ എത്തുന്നവരെന്ന്​ കണക്കുകൾ സൂചിപ്പിക്കുന്നു.

2020ലെ അവസാനവുമായി താരതമ്യംചെയ്യുമ്പോൾ കഴിഞ്ഞ മൂന്നു​ മാസം വിദേശ തൊഴിലാളികളുടെ എണ്ണത്തിലും ക്രമാനുഗതമായ വളർച്ചയാണ്​ ഉണ്ടായിരിക്കുന്നത്​. ഈ വർഷം ഒക്​ടോബറിൽ 1.358 ദശലക്ഷം വിദേശ തൊഴിലാളികളാണുണ്ടായിരുന്നെങ്കിൽ നവംബറിൽ അത്​ 1.382 ദശലക്ഷമായി ഉയർന്നു. സെപ്റ്റംബറിലെ 1.339 ദശലക്ഷത്തിൽനിന്നാണ്​ ഈ ഉയർച്ച.

2020 അവസാനത്തോടെ രാജ്യത്ത് 1.443 ദശലക്ഷം വിദേശ തൊഴിലാളികളാണുണ്ടായിരുന്നത്​. ബംഗ്ലാദേശി പൗരന്മാരാണ്​ ഒമാനിലെ ഏറ്റവും വലിയ വിദേശ തൊഴിലാളികളായുള്ളത്​-5,25,296. തൊട്ടുപിന്നിൽ ഇന്ത്യക്കാരും (4,60,224) പാകിസ്താനികളും (1,86,629) ആണ്​.

Tags:    
News Summary - The number of passengers increased for the second month in a row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.