മസ്കത്ത്: സലാല തുറമുഖം വളർച്ചയുടെ വഴിയിൽ. വർഷത്തിെൻറ ആദ്യ പകുതിയിൽ 21 ലക്ഷം കണ്ടെയ്നറുകളാണ് സലാല തുറമുഖത്ത് കയറ്റിറക്ക് നടത്തിയത്. ചരക്കുസേവനരംഗത്തെ സ്ഥിരമായ വളർച്ചക്ക് പുറമെ 8.8 ദശലക്ഷം ജനറൽ കാർഗോ ഉൽപന്നങ്ങളും വർഷത്തിെൻറ ആദ്യ പകുതിയിൽ സലാല തുറമുഖത്ത് കൈകാര്യം ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും തുറമുഖത്തിന് മികച്ച വളർച്ചയാണ് ഉണ്ടായതെന്ന് സലാല തുറമുഖ കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് ഔഫിത്ത് അൽ ഷൻഫരി പറഞ്ഞു. 4.3 ദശലക്ഷം കണ്ടെയ്നറുകളാണ് കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത്.
2019ൽ 4.1 ദശലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത സ്ഥാനത്താണിത്. കൈകാര്യം ചെയ്ത കണ്ടെയ്നറുകളുടെ അളവിലും പ്രവർത്തനക്ഷമതയിലും സലാല തുറമുഖം ആഗോള റെക്കോർഡുകൾ കൈവരിച്ചതായും അൽ ഷൻഫരി പറഞ്ഞു.
ലോകബാങ്കിെൻറ കണ്ടെയ്നർ തുറമുഖ പ്രവർത്തന സൂചികയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിലെ തുറമുഖങ്ങളിൽ 351ാം സ്ഥാനമാണ് സലാലക്കുള്ളത്.
കണ്ടെയ്നർ കപ്പലുകൾ സ്വീകരിക്കുന്നതിലെയും ചരക്കുകൾ കയറ്റിറക്കുകയും ചെയ്യുന്നതിെൻറയും പ്രവർത്തനക്ഷമതയുടെ അളവുകോലാണ് ഈ സൂചിക.കാർഗോ കൈകാര്യം ചെയ്യുന്ന സമയം 60 മുതൽ 80 ശതമാനം വരെ കുറക്കാൻ ലക്ഷ്യമിട്ട് ഇവിടെ ഫ്ലെക്സിബിൾ സ്റ്റോറേജ് കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം കര, കടൽ ഗതാഗത സംവിധാനവും കാര്യക്ഷമമാക്കിയിട്ടുണ്ട്.ഇതു വഴി ചരക്കുകൾ ലോക വിപണിയിൽ അതിവേഗം എത്തിക്കാൻ സാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.