മസ്കത്ത്: ഒമാനിൽ മരണപ്പെട്ട തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മാപ്രാണം സ്വദേശിയായ സജീഷിനെ (39 ) മേയ് 26 നാണ് ജർദ്ധയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം മസ്കത്തിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുംദിവസങ്ങളിൽ തന്നെ മൃതദേഹം നാട്ടിലേക്കു അയക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് സൂർ മേഖലയിലെ കൈരളി പ്രവർത്തകരായ പ്രകാശ് തടത്തിൽ, താജുദ്ദീൻ, ജിജോ പികെ, സുരേഷ് എന്നിവർ അറിയിച്ചു.
ഒറിജിനൽ പാസ്പോർട്ടില്ലാതിരുന്നതും മറ്റുമാണ് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ കാലതാമസമുണ്ടായതെന്നു കൈരളി പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.