ഫൈ​സ​ർ വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ ജൂ​ണി​ലേ​ക്ക്​ നീ​ട്ടി

മ​സ്​​ക​ത്ത്​: ഫൈ​സ​ർ വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ ന​ൽ​കു​ന്ന​ത്​ ജൂ​ണി​ലേ​ക്ക്​ നീ​ട്ടി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.നി​ല​വി​ൽ ല​ഭ്യ​മാ​യ​വ അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന ഉ​ന്ന​ത ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കും. ഇ​തു​ സം​ബ​ന്ധി​ച്ച ഷെ​ഡ്യൂ​ൾ വൈ​കാ​തെ പു​റ​ത്തി​റ​ക്കു​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​െൻറ ര​ണ്ടാം ഡോ​സ്​ ന​ൽ​കു​ന്ന​തി​െൻറ ഇ​ട​വേ​ള നാ​ലു​മാ​സ​മാ​യി നേ​ര​േ​ത്ത വ​ർ​ധി​പ്പി​ച്ചി​​രു​ന്നു. വാ​ക്​​സി​ൻ എ​ത്തു​ന്ന​തി​ൽ കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്ന അ​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, അ​ടു​ത്ത മാ​സം പ​ത്തു​ല​ക്ഷം വാ​ക്​​സി​നു​ക​ൾ എ​ത്തി​ച്ചേ​രു​മെ​ന്നും കു​ത്തി​വെ​പ്പ്​ വേ​ഗ​ത്തി​ലാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​മു​ണ്ട്. അ​ടു​ത്ത​മാ​സം 45വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ​ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 70 ശ​ത​മാ​നം ഒ​മാ​നി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം.

Tags:    
News Summary - The second dose of pfizer vaccine has been extended to June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.