ഫൈസർ വാക്സിൻ രണ്ടാം ഡോസ് ജൂണിലേക്ക് നീട്ടി
text_fieldsമസ്കത്ത്: ഫൈസർ വാക്സിൻ രണ്ടാം ഡോസ് നൽകുന്നത് ജൂണിലേക്ക് നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.നിലവിൽ ലഭ്യമായവ അവസാന വർഷ പരീക്ഷ എഴുതുന്ന ഉന്നത ഡിപ്ലോമ വിദ്യാർഥികൾക്ക് നൽകും. ഇതു സംബന്ധിച്ച ഷെഡ്യൂൾ വൈകാതെ പുറത്തിറക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. ആസ്ട്രസെനക വാക്സിെൻറ രണ്ടാം ഡോസ് നൽകുന്നതിെൻറ ഇടവേള നാലുമാസമായി നേരേത്ത വർധിപ്പിച്ചിരുന്നു. വാക്സിൻ എത്തുന്നതിൽ കാലതാമസമെടുക്കുമെന്ന അറിയിപ്പിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
അതേസമയം, അടുത്ത മാസം പത്തുലക്ഷം വാക്സിനുകൾ എത്തിച്ചേരുമെന്നും കുത്തിവെപ്പ് വേഗത്തിലാകുമെന്നും അധികൃതർ അറിയിച്ചിട്ടുമുണ്ട്. അടുത്തമാസം 45വയസ്സിനു മുകളിലുള്ളവർക്ക് നൽകാനാണ് തീരുമാനം. ഈ വർഷം അവസാനത്തോടെ 70 ശതമാനം ഒമാനികൾക്കും താമസക്കാർക്കും വാക്സിൻ നൽകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.