മസ്കത്ത്: ഇന്ത്യ മഹാരാജ്യത്തെ ഫാഷിസ്റ്റ് ശക്തികളുടെ കൈയിൽ നിന്ന് മോചിപ്പിക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമാണെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ ജോസഫ് വാഴക്കൻ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗാന്ധി ജയന്തി ഐക്യരാഷ്ട്ര സഭ അഹിംസാദിനമായി ആചരിക്കുേമ്പാൾ അദ്ദേഹത്തിെൻറ ജന്മനാട്ടിൽ അക്രമവും പൗരാവകാശ ലംഘനവും നിത്യസംഭവമാകുന്നു. ഭരണകൂടം ഭരണഘടനയെയും, നീതിന്യായ വ്യവസ്ഥയെയും നോക്കുകുത്തികളാക്കുകയാണ്. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാവുകയുമാണ്.
അതിനായി രാജ്യത്തെ എല്ലാ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങണ്ട സമയമാണ് സംജാതമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ഘാതകരെ വാഴ്ത്തുന്ന കാലത്ത് ജനാധിപത്യ വിശ്വാസികൾ ഗാന്ധിജിയെ ഓർക്കുകയും അദ്ദേഹത്തിെൻറ ആശയങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി അധ്യക്ഷൻ സിദ്ദീഖ് ഹസൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ 12 രാജ്യങ്ങളിൽ മനുഷ്യാവകാശ പോരാട്ടത്തിന് പ്രചോദനമായിരുന്നു ഗാന്ധിജിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോക്ടർ കെ.എസ്. മനോജ് അഭിപ്രായപ്പെട്ടു. ഗാന്ധിയുടെയും കോൺഗ്രസിെൻറയും പ്രസക്തി ശരിയായി ബോധ്യപ്പെട്ട സമയത്തിലൂടെയാണ് ഇന്ന് രാജ്യവും ജനങ്ങളും കടന്നുപോകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച സി.എം. നജീബ് അഭിപ്രായപ്പെട്ടു.
എൻ.ഒ. ഉമ്മൻ ഗാന്ധിജയന്തി സന്ദേശം വായിച്ചു. ഗ്ലോബൽ നേതാക്കളായ ശങ്കരപ്പിള്ള കുമ്പളത്ത്, കുരിയാക്കോസ് മാളിയേക്കൽ, ഷാജഹാൻ എന്നിവരും ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ഭാരവാഹികളായ ഹൈദ്രോസ് പതുവന, സജി ഔസേപ്പ്, ജോളി മേലേത്, നസീർ തിരുവത്ര, എം.ജെ. സലിം എന്നിവരും സംസാരിച്ചു. ബിന്ദു പാലക്കൽ സ്വാഗതവും ജിജോ കണ്ടതോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.