ഒക്ടോബർ ആദ്യവാരത്തോടെയായിരുന്നു ശഹീൻ ചുഴലികാറ്റ് ആഞ്ഞുവീശിയത്. എല്ലാ മുൻകരുതൽ നടപടികളെയും തകർത്തെറിഞ്ഞ് വീശിയടിച്ച ചുഴലിക്കാറ്റിൽ 15ഓളം ജീവനകുൾ പൊലിഞ്ഞു. തെക്കൻ, വടക്കൻ ബാത്തിന, ബുറൈമി, ദാഖിലിയ ഗവർണറേറ്റുകളെയാണ് ചുഴലിക്കാറ്റ് ഏറെ ബാധിച്ചത്. വ്യാപക കൃഷി നാശവും നേരിട്ടു.
ബാത്തിന മേഖലകളിലെ വിവിധ വിലായത്തുകളിലായി 26,000ൽ അധികം ആളുകൾക്കാണ് ചുഴലിക്കാറ്റിെൻറ ആഘാതം ബാധിച്ചത്. മുസന്നയിൽ 4,446, സുവൈഖിൽ14,311, ഖാബൂറയിൽ 6,101 സഹം 1,308 എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലായി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ 24 വരെയുള്ള കണക്കുപ്രകാരമാണിത്
രാജ്യത്ത് ആകെ 200 ദശലക്ഷം റിയാലിെൻറ നാശനഷ്ടമാണ് ധനമന്ത്രി കണക്കാക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യം, സഹായം, അറ്റകുറ്റപ്പണി എന്നിവയടക്കം ഉൾപ്പെടുന്നതാണിത്. റോഡുകൾ തകർന്നതിനാൽ ആദ്യദിങ്ങളിൽ ഉൾഗ്രാമങ്ങളിലേക്ക് സഹായമെത്തിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. എന്നാൽ സർക്കാറും വിവിധ ഏജൻസികളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതോടെ ദുരന്തബാധിതമേഖലയെ വളരെ പെട്ടെന്ന് തന്നെ കൈപിടിച്ചുയർത്താനായി. നാശനഷ്ടം വിലയിരുത്താൻ സുൽത്താൻ ഹൈഥം ബിൻ ത്വാരിഖ് മന്ത്രിതല കമ്മിറ്റി രൂപവത്കരിക്കാനും നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ധന മന്ത്രിയുടെ നേതൃത്വത്തിൽ ഊർജിതമായ പ്രവർത്തനങ്ങളായിരുന്നു നടത്തിയിരുന്നത്.
ഇറങ്ങിയും കയറിയും കോവിഡ്
രാജ്യത്ത് ഒരിടവേളക്ക് ശേഷം കോവിഡ് കേസുകൾ ഉയർന്നതിന് സാക്ഷ്യം വഹിച്ചാണ് 2021 വിടപറഞ്ഞത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ രോഗബാധിതരുടെ എണ്ണം താഴ്ന്ന് ജീവിതത്തിെൻറ പയ ഓളങ്ങളിലേക്ക് മെല്ലെ നടന്നടുക്കുകയായിരുന്നു. ശരാശരി 17പേർ എന്ന നിരക്കിൽ ഒക്ടോബറിൽ 520ലധികം ആളുകൾക്കാണ് രോഗം ബാധിച്ചത്. രോഗമുക്തി നിരക്ക് ഇതിനേക്കാൾ ഉയർന്നതാണ്. 1,800 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. നവംബറിൽ ആകെ 263 ആളുകൾക്കാണ് രോഗം പിടിപെട്ടത്. ഇത് 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്നതാണ്. 373 ആളുകൾക്ക് അസുഖം ഭേദമാകുകയും ചെയ്തു. എന്നാൽ ഡിസംബർ പകുതിയോടെ വീണ്ടും പോസിറ്റിവ് കേസുകൾ വർധിച്ചു. അവസാന രണ്ടു ദിവസങ്ങളിൽ നൂറിന് മുകളിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡിസംബർ 30വരെ 935 ആളുകൾക്കാണ് രോഗം പിടിപെട്ടത്. 376പേർക്ക് മാത്രമാണ് അസുഖം ഭേദമായത്.
വിദേശ നിക്ഷേപകർക്ക് ദീർഘകാല വിസ
സുൽത്താനേറ്റിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ദീർഘകാല താമസാനുമതി പദ്ധതിക്ക് തുടക്കമായി. ആറു മലയാളികളടക്കം ലോകെത്ത വിവിധ ഭാഗങ്ങളിൽനിന്നുള്ള 22 വിദേശ നിക്ഷേപകരാണ് ദീർഘകാല റസിഡൻസി കാർഡ് സ്വീകരിച്ചത്. ലുലു ഗ്രൂപ് ചെയർമാനും അബൂദബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസുഫലി, എം.ഫാർ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോ. പി. മുഹമ്മദലി, ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ്, വി.പി.എസ് ഹെൽത്ത്കെയർ ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ, സീ പ്രൈഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അമീൻ, മൂൺ ആൻഡ് അയൺ സ്റ്റീൽ കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ശശികുമാർ മൂർക്കനാട് എന്നീ മലയാളികൾക്കാണ് ദീർഘകാല റസിഡൻസി കാർഡ് ലഭിച്ചത്. നിബന്ധനങ്ങൾക്ക് വിധേയമായി അഞ്ച്, 10 വർഷ കാലത്തേക്കായിരിക്കും താമസാനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.