മസ്കത്ത്: നഖൽ വിലായത്തിലെ ഷൂട്ടിങ് ഗ്രൗണ്ടിൽ 'അൽ അഹ്ദ് അൽ മുഷ്രിഖ്' (തിളങ്ങുന്ന യുഗം) എന്ന പേരിൽ ഷൂട്ടിങ് ചാമ്പ്യൻഷിപ് നടത്തി. സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെയും ഒമാൻ പരമ്പരാഗത ഷൂട്ടിങ് കമ്മിറ്റിയുടെയും മേൽനോട്ടത്തിലായിരുന്നു മത്സരങ്ങൾ. വിവിധ ഗവർണറേറ്റുകളിലെ മത്സരാർഥികൾ പങ്കെടുത്തു.സമാപന ചടങ്ങിൽ പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി അധ്യക്ഷത വഹിച്ചു. 80 വനിത ഷൂട്ടർമാർ പങ്കെടുത്തു. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച്, തെക്കൻ ബാത്തിന ഗവർണറേറ്റിലെ വിവിധ വിലായത്തുകളുടെ പരമ്പരാഗത കരകൗശല വ്യവസായങ്ങൾ ഉൾക്കൊള്ളുന്ന ഹെറിറ്റേജ് വില്ലേജും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.