സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്

മ​സ്ക​ത്ത്: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ് ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ൽ ബ​ർ​കാ കൊ​ട്ടാ​ര​ത്തി​ൽ മ​ന്ത്രി സ​ഭാ​യോ​ഗ​ത്തെ അ​ഭി​മു​ഖീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ രാ​ജ്യ​ത്തി​ലെ നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം സു​ൽ​ത്താ​ൻ വി​ല​യി​രു​ത്തി. എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ശ്ലാ​ഘി​ച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും പു​തി​യ കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി സു​ൽ​ത്താ​ൻ മ​ന​സ്സി​ലാ​ക്കി. ഒ​മാ​നി സ​മൂ​ഹ​ത്തി‍െൻറ മൂ​ല്യ​ങ്ങ​ളെ​യും രാ​ജ്യ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​ന്ന​തി​ൽ പൗ​ര​ന്മാ​ർ കാ​ട്ടി​യ ആ​ർ​ജ​വ​െ​ത്ത സു​ൽ​ത്താ​ൻ പ്ര​കീ​ർ​ത്തി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഹ​രി​ക്കു​ന്ന​തി​നെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് സു​ൽ​ത്താ​ൻ ഉ​റ​പ്പു ന​ൽ​കി.

കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി കാ​ര​ണം രാ​ജ്യ​ത്ത് ഉ​ട​ലെ​ടു​ത്ത പ്ര​യാ​സ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ എ​ല്ലാ​വ​രും പ​ര​സ്പ​രം സ​ഹ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഭാ​വി​യി​ൽ ഇ​ത്ത​രം പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​വു​േ​മ്പാ​ൾ അ​തി​നെ നേ​രി​ടാ​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണം. അ​ടു​ത്ത വ​ർ​ഷ​ത്തെ പൊ​തു​ബ​ജ​റ്റ് പ​ത്താം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള​താ​യി​രി​ക്കു​മെ​ന്ന് സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തി‍െൻറ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക പു​രോ​ഗ​തി ല​ക്ഷ്യം വെ​ച്ചു​ള്ള​താ​യി​രി​ക്കു​മ​ത്. സാ​മ്പ​ത്തി​ക സ​ന്തു​ലി​ത​ത്വ​മു​ണ്ടാ​ക്കു​ന്ന​തും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​ക്കു​ന്ന​തും നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​നാ​യി സ്വ​കാ​ര്യ മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​യി​രി​ക്കും ബ​ജ​റ്റ്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ​ള​ർ​ച്ച​ക്കു​ള്ള പാ​ത​യൊ​രു​ക്കി സു​സ്ഥി​ര​മാ​യ സാ​മ്പ​ത്തി​ക സ​ന്തു​ല​ന​ത്തി​നാ​യ എ​ല്ലാ സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണം. വി​ഷ​ൻ 2040 പ​ദ്ധ​തി​യൂ​ടെ ല​ക്ഷ്യം നേ​ടാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സു​ൽ​ത്താ​ൻ ഉൗ​ന്നി​പ്പ​റ​ഞ്ഞു. 

Tags:    
News Summary - The Sultan addressed the cabinet meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.