സുൽത്താൻ മന്ത്രിസഭാ യോഗത്തെ അഭിമുഖീകരിച്ചു
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ചൊവ്വാഴ്ച രാവിലെ അൽ ബർകാ കൊട്ടാരത്തിൽ മന്ത്രി സഭായോഗത്തെ അഭിമുഖീകരിച്ചു. യോഗത്തിൽ രാജ്യത്തിലെ നിലവിലെ പ്രത്യേക സാഹചര്യം സുൽത്താൻ വിലയിരുത്തി. എല്ലാ ഗവർണറേറ്റുകളിലെയും എല്ലാ വിഭാഗത്തിലുമുള്ള അധികൃതർ നടത്തുന്ന ശ്രമങ്ങളെ ശ്ലാഘിച്ചു. രാജ്യത്തെ ഏറ്റവും പുതിയ കാലാവസ്ഥ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി സുൽത്താൻ മനസ്സിലാക്കി. ഒമാനി സമൂഹത്തിെൻറ മൂല്യങ്ങളെയും രാജ്യത്തോടൊപ്പം നിൽക്കുന്നതിൽ പൗരന്മാർ കാട്ടിയ ആർജവെത്ത സുൽത്താൻ പ്രകീർത്തിച്ചു. നിലവിലെ സാഹചര്യം പരിഹരിക്കുന്നതിനെടുക്കുന്ന നടപടികൾ തുടരുമെന്ന് സുൽത്താൻ ഉറപ്പു നൽകി.
കാലാവസ്ഥ പ്രതിസന്ധി കാരണം രാജ്യത്ത് ഉടലെടുത്ത പ്രയാസങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എല്ലാവരും പരസ്പരം സഹകരിക്കേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുേമ്പാൾ അതിനെ നേരിടാനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കണം. അടുത്ത വർഷത്തെ പൊതുബജറ്റ് പത്താം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്ന രീതിയിലുള്ളതായിരിക്കുമെന്ന് സുൽത്താൻ പറഞ്ഞു. രാജ്യത്തിെൻറ സാമ്പത്തിക, സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചുള്ളതായിരിക്കുമത്. സാമ്പത്തിക സന്തുലിതത്വമുണ്ടാക്കുന്നതും സാമ്പത്തിക വളർച്ചയുണ്ടാക്കുന്നതും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതും സാമ്പത്തിക വൈവിധ്യവത്കരണത്തിനായി സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതുമായിരിക്കും ബജറ്റ്. എല്ലാ മേഖലകളിലും വളർച്ചക്കുള്ള പാതയൊരുക്കി സുസ്ഥിരമായ സാമ്പത്തിക സന്തുലനത്തിനായ എല്ലാ സർക്കാർ വിഭാഗങ്ങളും സഹകരിക്കണം. വിഷൻ 2040 പദ്ധതിയൂടെ ലക്ഷ്യം നേടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സുൽത്താൻ ഉൗന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.