പ്ര​ജി​ത സു​നി​ൽ​കു​മാ​ർ (അ​ധ്യാ​പി​ക, ഇ​ന്ത്യ​ൻ സ്കൂ​ൾ സു​ഹാ​ർ)

ര​ണ്ടു​വ​ർ​ഷ​ത്തെ മ​ഹാ​മാ​രി​യു​ടെ ഒ​റ്റ​പ്പെ​ട​ലു​ക​ൾ​ക്കും വേ​ദ​ന​ക​ൾ​ക്കും ഒ​ടു​വി​ൽ മ​നു​ഷ്യ​സ്നേ​ഹ കേ​ന്ദ്രീ​കൃ​ത​മാ​യ ഇ​ഫ്താ​ർ ഇ​ട​ങ്ങ​ൾ വീ​ണ്ടും ഒ​മാ​നി​ൽ സ​ജീ​വ​മാ​വു​ക​യാ​ണ്.

ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യോ വ​ർ​ഗ​പ​ര​മാ​യോ ഭാ​ഷാ​പ​ര​മാ​യോ മ​ത​പ​ര​മാ​യോ വേ​ർ​തി​രി​വു​ക​ളി​ല്ലാ​തെ എ​ല്ലാ​വ​രും ഒ​ന്നി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ് റ​മ​ദാ​ൻ മാ​സ​ക്കാ​ലം. കേ​ര​ള​ത്തി​ൽ നി​ന്ന്, പ്ര​ത്യേ​കി​ച്ച് വ​ട​ക്ക​ൻ മ​ല​ബാ​റി​ൽ​നി​ന്ന് വ​രു​ന്ന എ​ന്നെ​പ്പോ​ലെ ഒ​രാ​ൾ​ക്ക് ഇ​ത് പു​തു​മ​യു​ള്ള കാ​ഴ്ച​യ​ല്ല. കു​ട്ടി​ക്കാ​ലം മു​ത​ലേ മു​സ്​​ലിം സ​ഹോ​ദ​രി​മാ​രോ​ടൊ​പ്പം നോ​മ്പു​നോ​റ്റും ഇ​ഫ്താ​ർ മീ​റ്റു​ക​ളി​ൽ പ​ങ്കെ​ടു​ത്തും വ​ള​ർ​ത്തി​യെ​ടു​ത്ത ദൃ​ഢ സൗ​ഹൃ​ദ​ത്തി​ന്‍റെ ഒ​രു സ​മ്പ​ന്ന​ച​രി​ത്രം എ​ന്നെ​പ്പോ​ലെ പ​ല​ർ​ക്കും ഉ​ണ്ടാ​കും. പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ന്‍റെ​യും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും വി​ശാ​ല​ലോ​ക​മാ​ണ് ഒ​മാ​നി​ലെ റ​മ​ദാ​ൻ മാ​സ​ക്കാ​ലം എ​ന്ന് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്. 'നി​ങ്ങ​ൾ' 'ഞ​ങ്ങ​ൾ' എ​ന്ന വേ​ർ​തി​രി​വി​ന്‍റെ ശ​ബ്ദ​ങ്ങ​ൾ പ​ല കോ​ണി​ൽ​നി​ന്നും ഉ​ച്ച​ത്തി​ൽ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത്, തി​രി​ച്ചൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​തെ അ​ധി​ക​മു​ള്ള​ത് മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന മ​ഹ​ത്താ​യ ദാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം വ​ഹി​ക്കു​ന്ന റ​മ​ദാ​ൻ ആ​ഘോ​ഷ​ത്തി​ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ട്. ഒ​മാ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യെ​ല്ലാം നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ഫ്താ​ർ വി​രു​ന്നു​ക​ൾ യ​ഥാ​ർ​ഥ​ത്തി​ൽ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്റെ​യും കൊ​ടു​ക്ക​ൽ​വാ​ങ്ങ​ലു​ക​ളു​ടെ​യും മ​നോ​ഹ​ര​മാ​യ ഇ​ടം​കൂ​ടി​യാ​ണ്.

Tags:    
News Summary - The vast world of love and friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.