സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിശാലലോകം
text_fieldsരണ്ടുവർഷത്തെ മഹാമാരിയുടെ ഒറ്റപ്പെടലുകൾക്കും വേദനകൾക്കും ഒടുവിൽ മനുഷ്യസ്നേഹ കേന്ദ്രീകൃതമായ ഇഫ്താർ ഇടങ്ങൾ വീണ്ടും ഒമാനിൽ സജീവമാവുകയാണ്.
ഭൂമിശാസ്ത്രപരമായോ വർഗപരമായോ ഭാഷാപരമായോ മതപരമായോ വേർതിരിവുകളില്ലാതെ എല്ലാവരും ഒന്നിക്കുന്ന മനോഹരമായ കാഴ്ചയാണ് റമദാൻ മാസക്കാലം. കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് വടക്കൻ മലബാറിൽനിന്ന് വരുന്ന എന്നെപ്പോലെ ഒരാൾക്ക് ഇത് പുതുമയുള്ള കാഴ്ചയല്ല. കുട്ടിക്കാലം മുതലേ മുസ്ലിം സഹോദരിമാരോടൊപ്പം നോമ്പുനോറ്റും ഇഫ്താർ മീറ്റുകളിൽ പങ്കെടുത്തും വളർത്തിയെടുത്ത ദൃഢ സൗഹൃദത്തിന്റെ ഒരു സമ്പന്നചരിത്രം എന്നെപ്പോലെ പലർക്കും ഉണ്ടാകും. പരസ്പര വിശ്വാസത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിശാലലോകമാണ് ഒമാനിലെ റമദാൻ മാസക്കാലം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 'നിങ്ങൾ' 'ഞങ്ങൾ' എന്ന വേർതിരിവിന്റെ ശബ്ദങ്ങൾ പല കോണിൽനിന്നും ഉച്ചത്തിൽ കേട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത്, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അധികമുള്ളത് മറ്റുള്ളവർക്ക് നൽകുന്ന മഹത്തായ ദാനത്തിന്റെ സന്ദേശം വഹിക്കുന്ന റമദാൻ ആഘോഷത്തിന് ഏറെ പ്രസക്തിയുണ്ട്. ഒമാനിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെയെല്ലാം നേതൃത്വത്തിൽ നടക്കുന്ന ഇഫ്താർ വിരുന്നുകൾ യഥാർഥത്തിൽ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും കൊടുക്കൽവാങ്ങലുകളുടെയും മനോഹരമായ ഇടംകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.