മസ്കത്ത്: മോഷണക്കുറ്റം ചുമത്തി അഞ്ചുപേരെ റോയൽ ഒമാൻ പൊലീസ് പിടികൂടി. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കടയിൽനിന്ന് മോഷണം നടത്തിയതിനാലാണ് നടപടി. ഏഷ്യൻ വംശജരാണ് പിടിയിലായതെന്ന് അൽ ബുറൈമി ഗവർണറേറ്റ് കമാൻഡ് പത്രക്കുറിപ്പിൽ പറഞ്ഞു. മോഷണത്തെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും മോഷണമടക്കം കുറ്റകൃത്യങ്ങളും തടയുന്നതിന് ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.