മത്ര: വ്യത്യസ്ത കമ്പനിയുടെ പേരിലുള്ള ബത്താക്കയുമായി സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവർ ജാഗ്രതൈ, ഏത് സമയത്തും പൊലീസിന്റെ പിടി വീഴാം. യാത്ര ചെയ്യുന്നത് കായിക വിനോദങ്ങള്‍ക്കോ ഒന്നിച്ചുള്ള ഭക്ഷണം കഴിക്കാനോ മറ്റ് പാര്‍ട്ടികള്‍ക്കോ ആവാം.
പക്ഷേ, നിയമത്തിന്റെ കണ്ണില്‍ അതൊരു അനധികൃത യാത്രയാണ്. ഇത്തരം യാത്രകൾ നിയമവിരുദ്ധ ടാക്സിയായാണ് അധികൃതർ കണക്കാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പൊലീസ് പട്രോളിങ്ങിനിടെ നിരവധി പേരാണ് ഇങ്ങനെ പിടിയിലായത്.
35 റിയാലാണ് പിഴ ചുമത്തുന്നത്. രാത്രികാല യാത്രകളിലാണ് കൂടുതൽ പരിശോധന നടക്കുന്നത്. നിയമം കര്‍ശനമാക്കിയതിനാല്‍ നാട്ടില്‍നിന്ന് വരുന്ന ബന്ധുക്കളെയും മറ്റും എയര്‍പോട്ടിലേക്ക് വിടാനോ കൂട്ടിക്കൊണ്ടുവരാനോ പറ്റാത്ത സ്ഥിതിയാണെന്ന് പ്രവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.