സുജിത് ജയചന്ദ്രൻ

ചികിത്സയിലിരുന്ന തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി

സലാല: തൃശൂർ കൊടുങ്ങല്ലൂർ കാര സ്വദേശി തയ്യിൽ വീട്ടിൽ സുജിത് ജയചന്ദ്രൻ (40) സലാലയിൽ നിര്യാതനായി. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. മാതാവ്​: സുമ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Thrissur native dies in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.