മസ്കത്ത്: ഏരിയ20 ഡിസ്ട്രിക്ട് 105 ഡിവിഷൻ എഫ് എഡ്യൂക്കേറ്റർസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് വാർഷിക പ്രസംഗ മത്സരം 2024 റൂവി എം.ബി.ഡി ഏരിയയിലെ ഉഡുപ്പി ഹോട്ടലിൽ നടന്നു. സുബിയ മുഷീർ ഉദ്ഘാടനം ചെയ്തു. മൂല്യനിർണയ പ്രസംഗം, നർമ പ്രസംഗം, തത്സമയ പ്രസംഗം, അന്താരാഷ്ട്ര പ്രസംഗം എന്നീ ഇനങ്ങളിലായിരുന്നു മത്സരം. വിവിധ വിഭാഗങ്ങളിലായി അരുൺകുമാർ സന്ദു, സുധീർ കുമാർ, അഭിഷേക് തിടപ്പള്ളി, ടേബിൾ ടോപ്പിക്ക് അഭിഷേക്, അരുൺകുമാർ, നേഹ ഗതാനി, സുധീർ സുകുമാർ, ഒ.എം. മഞ്ജുനാഥ്, റിയാസ് സൈനുൽ ആബിദീൻ, അഭിഷേക്, അരുൺകുമാർ എന്നിവർ വിജയികളായി.
ചീഫ് ജഡ്ജി ചെംബക വല്ലി, ജഡ്ജസ് രവീന്ദർ സിങ് പന്നു, നന്ദകുമാർ അശോക് വെളിപ്, വിനീഷ് മാത്യു, ഹൈതം അൽ റിയാസി, എൻ.മുഹമ്മദ് എന്നിവരാണ് വിജയികളെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.