മസ്കത്ത്: ടൂര്‍ ഓഫ് ഒമാെൻറ 11ാമത് എഡിഷന് സൈക്ലിങ് മത്സരത്തിന് വ്യാഴാഴ്ച തുടക്കമാകും. റുസ്താഖ് കോട്ടയില്‍നിന്ന് ആരംഭിച്ച് ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ അവസാനിക്കുന്നതാണ് ആദ്യ ദിനം. ഉച്ചക്ക് 12.30നാണ് മത്സരം ആരംഭിക്കുക. മത്സരങ്ങൾ നടക്കുന്ന റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് നിയന്ത്രണങ്ങൾ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ഏർപ്പെടുത്തിയിട്ടുണ്ട്. ആറു ദിനങ്ങളിലും വിവിധ ഗവര്‍ണറേറ്റുകളിലായി വ്യത്യസ്ത ഭാഗങ്ങളിലാണ് മത്സരങ്ങള്‍. ഇവിടങ്ങളിലെല്ലാം പാര്‍ക്കിങ് നിരോധനമുണ്ടാകും.
സുഹാര്‍ തുറമുഖം, സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി, റോയല്‍ ഒപേറ ഹൗസ്, സമാഈല്‍, അല്‍ മൗജ് മസ്കത്ത്, ഖുറിയാത്ത്, ജബല്‍ അഖ്ദര്‍ എന്നിവിടങ്ങളിലൂടെ തുടര്‍ന്നുള്ള ദിവസങ്ങളിലെ മത്സരങ്ങളില്‍ കടന്നുപോകും.
രാജ്യത്തിെൻറ പരമ്പരാഗത ആഘോഷങ്ങളും അരങ്ങേറും. രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ടൂർ ഓഫ് ഒമാൻ തിരിച്ചെത്തുന്നത്.
ഒമാന്‍ നാഷനല്‍ ടീമും മത്സരത്തിനിറങ്ങുന്നുവെന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. ആറു ഘട്ടങ്ങളിലായുള്ള മത്സരങ്ങളിൽ ഏഴ് അന്താരാഷ്ട്ര ടീമുകള്‍, ഒമ്പത് പ്രോ ടീമുകള്‍, ഒരു കോണ്ടിനന്റല് ടീം തുടങ്ങിയവ പങ്കെടുക്കും.
രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ജബല്‍ അഖ്ദര്‍ പര്‍വതനിരയും മത്സരത്തിന് വേദിയാകുന്നത് ഈ വർഷത്തെ സവിശേഷതകളിലൊന്നാണ്. 891 കിലോമീറ്ററാണ് ആകെ മത്സരദൂരം.
നാളെ രണ്ടാം ഘട്ട മത്സരം ബര്‍ക നസീം പാര്‍ക്കില്‍നിന്ന് ആരംഭിച്ച് സുഹാര്‍ കോര്‍ണിഷില്‍ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.