മത്ര: കോവിഡില്‍ തകര്‍ന്ന വിനോദസഞ്ചാരമേഖല പതിയെ തിരിച്ചുവരുന്നു. സഞ്ചാരികൾ രാജ്യത്തിെൻറ പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തിയിട്ടുണ്ട്. ഇതിെൻറ പ്രതിഫലനം സൂഖിലും ദൃശ്യമായി. വിദേശ വിനോദസഞ്ചാരികള്‍ വിമാനം വഴി വന്നുതുടങ്ങിയതിനൊപ്പം ജി.സി.സി രാഷ്ട്രക്കാരും എത്തുന്നതോടെ ടൂറിസം രംഗത്ത് പ്രതീക്ഷയുടെ കിരണങ്ങളാണ്. വിനോദസഞ്ചാരികളുമായി ക്രൂയിസുകള്‍ എത്തിയാല്‍ മാത്രമേ വിപണി സജീവമാകൂവെന്നാണ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന റാഷിദ് അത്താഴക്കുന്ന് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ച് സഞ്ചാരികൾ എത്തിയതായി റാഷിദ് പറഞ്ഞു. മസ്കത്തില് പകലിലെ കൊടും ചൂട് മാറി മെച്ചപ്പെട്ട കാലാവസ്ഥ വരേണ്ട സമയമാണ്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം മൂലം ഈ വര്‍ഷം ഇതുവരെ ചൂടിന് ശമനമില്ല. ആദ്യ ക്രൂയിസ് കപ്പല്‍ ഒക്ടോബര്‍ അവസാനത്തോടെ എത്തുമെന്ന് പറയുന്നു. 2020 മാര്‍ച്ചിലാണ് വിനോദ സഞ്ചാരികളുമായി ക്രൂയിസ് കപ്പല്‍ അവസാനമായി മത്ര കോര്ണീസിലുള്ള സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടില്‍ നങ്കൂരമിട്ടത്. കോവിഡ് പിടിമുറുക്കിയതോടെ സഞ്ചാരികളുമായുള്ള കപ്പലുകളുടെ വരവ് നിലച്ചു. ഇതോടെ ടൂറിസം രംഗം നിശ്ചലമായി.
തണുപ്പ് തുടങ്ങുന്നതോടെ വര്‍ഷത്തില്‍ ആറ് മാസം ടൂറിസം സീസണാണ്. ഒക്ടോബർ അവസാനം തുടങ്ങി മാര്‍ച്ചോടെ അവസാനിക്കുന്നതാണ് മസ്കത്തിലെ ടൂറിസം സീസണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ധാരാളം സഞ്ചാരികൾ ആഡംബരക്കപ്പല്‍ വഴിയും വിമാനം വഴിയും ഈ സമയങ്ങളില്‍ മസ്കത്തിെൻറ മനോഹാരിത നുകരാൻ എത്താറുള്ളതാണ്. ടൂറിസ്റ്റുകള്‍ വന്‍തോതില്‍ എത്തുന്നതോടെ ആയിരക്കണക്കിന് പേരുടെ ഉപജീവനരംഗമാണ് സജീവമാവുക. രണ്ട് വര്‍ഷമായി നിരാശയിലാണ്ട കച്ചവടക്കാരും വാഹനഗതാഗത, ഹോട്ടല്‍ രംഗവും സീസണില്‍ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. സാധാരണ നവംബറോടെ ദിവസേന രണ്ടും മൂന്നും കപ്പലുകളിലാണ് സഞ്ചാരികള്‍ എത്താറുള്ളത്. പഴയ പ്രതാപത്തോടെ ടൂറിസം മേഖല തിരിച്ചുവരുമെന്നാണ് ഈ രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.