മസ്കത്ത്: വാഹനം ഓടിക്കുന്നതിനിടയിലുണ്ടാവുന്ന ഗതാഗത നിയമ ലംഘനം അപകടങ്ങൾ വർധിപ്പിക്കാനും ഗാതാഗത കുരുക്കൾ ഉണ്ടാക്കാനും കാരണമാകുന്നു. അടുത്തിടെ ബൗഷർ അമിറത്ത് റോഡ് അടച്ചിട്ടപ്പോൾ ഇത്തരം നിയമ ലംഘനങ്ങൾ വൻ ഗാതാഗത കുരുക്കിനാണ് വഴിവെച്ചത്. നിയമങ്ങൾ പാലിക്കാതിരുന്നതാണ് ഗതാഗത കുരക്ക് രൂക്ഷമാവാൻ പ്രധാന കാരണം. ഇത്തരം സമയങ്ങളിലുണ്ടാവുന്ന വാഹന അപകടങ്ങൾ ആളപായ മുണ്ടാക്കാറില്ലെങ്കിലും കുരുക്ക് രൂക്ഷമാക്കും.
ഈ ദിവസങ്ങളിൽ ഒരേ സമയം മൂന്നും നാലും അപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങൾ വർധിക്കാൻ പ്രധാന കാരണം വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാത്തും സിഗ്നൽ ലൈറ്റുകൾ ഇടാത്തതുമാണ്. വാഹനങ്ങൾ കൂട്ടിയിടിക്കാൻ പ്രധാന കാരണം വാഹനങ്ങൾ തമ്മിലുള്ള അകലം പാലിക്കാത്തതാണെന്ന് റോയൽ ഒമാൻ പൊലീസ് അധികൃതർ പറയുന്നു. വാഹനങ്ങൾ തമ്മിൽ മിതയായ അകലം പാലിക്കുയാണെങ്കിൽ മുമ്പിലെ വാഹനം ബ്രേക്ക് ചെയ്യുകയോ മറ്റോ കാരണമായി പെട്ടെന്ന് നിർത്തുമ്പോഴുണ്ടാവുന്ന കൂട്ടിയിടിക്കൽ ഒഴിവാക്കാൻ കഴിയും. രാവിലെ ജോലി സ്ഥലത്ത് പോവുന്ന സമയങ്ങളിൽ വാഹനം ഓടിക്കുന്നവർ തിരക്കിലും വെപ്രാളത്തിലുമായിരിക്കാം. അതിനാൽ ചിലർ പ്രാഥമിക നിയമങ്ങൾ അവഗണിക്കുന്നു.
എന്നാൽ, ഇത് ആർക്കും ഗുണകരമാവില്ല. കാരണം ആളുകൾക്ക് പരിക്കുകൾ ഉണ്ടാവുന്നില്ലെങ്കിലും വാഹനങ്ങൾക്കുണ്ടാവുന്ന നാശനഷ്ടങ്ങൾ ഏറെ വലുതാിയരിരിക്കുമെന്നും റോയൽ ഒമാൻ പൊലീസ് പറഞ്ഞു. ഗതാഗത നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അപകടങ്ങൾ സാധാരണമാവുമെന്നും വാഹനം ഓടിക്കുന്നവരും പറയുന്നു. വാഹനങ്ങൾക്കിടയിൽ അകലം പാലിക്കുകയും പ്രധാന റോഡിൽ ലൈനുകൾ മാറുമ്പോൾ സിഗ്നലുകൾ ഇട്ടാൽ ചെറിയ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും.
വാഹനങ്ങൾ ഓടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും ടെക്സ്റ്റ് മെസജുകൾക്ക് മാറുപടി നൽകുന്നതും റോഡുകളിൽ എന്ത് നടക്കുന്നുവെന്നറിയാൻ കഴിയാത്ത അവസ്ഥയുണ്ടാക്കും. രണ്ട് സമാന്തര റോഡുകൾ സംയോജിക്കുന്ന ഇടങ്ങളിൽ നടത്തുന്ന മറികടക്കൽ വലിയ അപകടമുണ്ടാക്കുന്നു.
വാഹനങ്ങൾ കൂട്ടിയിടിക്കലും മതിലിലും പോസ്റ്റുകളിലും ഇടിക്കുമ്പോഴുണ്ടാവുന്നതുമാണ് ഒമാനിലെ വലിയ വാഹനാപടകങ്ങളെന്ന് ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷ 76,200 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇതിൽ 60,900 വും ചെറിയ അപകടങ്ങളാണ്. 2018 ട്രാഫിക് ശിക്ഷാ നിമയമനുരിച്ച് അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്കള 50 മുതൽ 10 റിയാൽ വരെ പിഴയും ലൈസൻസിൽ മൂന്ന് കറുത്ത മാർക്കുകളും ശിക്ഷയാണ്. റോഡിന്റെ വശങ്ങളിൽ വാഹനം നിർത്തി പോവുന്നവർക്ക് 15 റിയാലാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.