മുദൈബിയിൽ രണ്ടു ദശലക്ഷം റിയാലി​െൻറ ജലവിതരണ പദ്ധതി

മസ്​കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബിയിൽ രണ്ടു ദശലക്ഷം റിയാലിലധികം ചെലവ് വരുന്ന ജലവിതരണ പദ്ധതി നിർമാണം ആരംഭിച്ചു. സിനാവിലാണ് നിർമാണം ആരംഭിച്ചതെന്ന് ഒമാൻ വാട്ടർ ആൻഡ്​ വേസ്​റ്റ്​ വാട്ടർ സർവിസസ് കമ്പനി അറിയിച്ചു.

നിയാബത്ത് സിനാവിലെ പ്രധാന മേഖലകളിലേക്ക് ജലവിതരണം നടത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് കമ്പനിയുടെ പ്രോജക്​ട്​ മാനേജർ ബദർ ബിൻ സാലം അൽ റബാനി പറഞ്ഞു. പദ്ധതിക്കായി പരിസ്ഥിതി സംരക്ഷണം കൂടി ലക്ഷ്യം വെച്ച് ഉന്നത ഗുണനിലവാരമുള്ള അന്താരാഷ്​ട്ര മാനദണ്ഡങ്ങളോടെയുള്ള പോളി എഥിലീൻ പൈപ്പുകളാണ് പദ്ധതിക്ക് ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Two million riyals water supply project in Mudaibi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.