മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് പള്ളം ആറ്റുപുറത്ത് വീട്ടിൽ ഹൈദ്രുവിെൻറ മകൻ സിദ്ദീഖ് (56) സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലാണ് മരണപ്പെട്ടത്. തുംറൈത്തിനടുത്ത് മുദായിൽ സൂപ്പർമാർക്കറ്റും ഹോട്ടലും നടത്തിവരികയായിരുന്നു. നഫീസയാണ് മാതാവ്. ഭാര്യ: ആമിന. മക്കൾ: ഷാഹിന, ഷമീമ. മരുമകൻ: ഫൈസൽ.
എറണാകുളം പള്ളുരുത്തി സ്വദേശി ബർക്കയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്. കുമ്പളങ്ങി വഴി മലയിൽ അപ്പച്ചൻ റോഡ് കുന്നത്ത് വീട്ടിൽ കെ.എ സ്റ്റാൻലി (61) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച സ്റ്റാൻലി ഗാർഹിക സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് താമസ സ്ഥലത്ത് കുഴഞ്ഞുവീണത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ഭാര്യ: ഗീത. മക്കൾ: രൂപ സൂസൻ, ശിൽപ ആൻ, ദീപ്തി എമിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.