Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ...

കോവിഡ്​: ഒമാനിൽ രണ്ട്​ മലയാളികൾ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ രണ്ട്​ മലയാളികൾ കൂടി മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ഒമാനിൽ രണ്ട്​ മലയാളികൾ കൂടി മരിച്ചു. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് പള്ളം ആറ്റുപുറത്ത് വീട്ടിൽ ഹൈദ്രുവി​െൻറ മകൻ സിദ്ദീഖ് (56) സലാല സുൽത്താൻ ഖാബൂസ്​ ആശുപത്രിയിലാണ്​ മരണപ്പെട്ടത്​. തുംറൈത്തിനടുത്ത്​ മുദായിൽ സൂപ്പർമാർക്കറ്റും ഹോട്ടലും നടത്തിവരികയായിരുന്നു. നഫീസയാണ്​ മാതാവ്​. ഭാര്യ: ആമിന. മക്കൾ: ഷാഹിന, ഷമീമ. മരുമകൻ: ഫൈസൽ.

എറണാകുളം പള്ളുരുത്തി സ്വദേശി ബർക്കയിലെ താമസ സ്​ഥലത്ത്​ കുഴഞ്ഞുവീണാണ്​ മരിച്ചത്​. കുമ്പളങ്ങി വഴി മലയിൽ അപ്പച്ചൻ റോഡ്​ കുന്നത്ത്​ വീട്ടിൽ കെ.എ സ്​റ്റാൻലി (61) ആണ്​ മരിച്ചത്​. ഒരാഴ്​ച മുമ്പ്​ കോവിഡ്​ സ്​ഥിരീകരിച്ച സ്​റ്റാൻലി ഗാർഹിക സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ്​ താമസ സ്​ഥലത്ത്​ കുഴഞ്ഞുവീണത്​. സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരണം സംഭവിച്ചു. ഭാര്യ: ഗീത. മക്കൾ: രൂപ സൂസൻ, ശിൽപ ആൻ, ദീപ്തി എമിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omancovid death
News Summary - Two more Keralites died in Oman
Next Story