ഒമാനുമായുള്ള റോഡതിർത്തി 16ന്​ തുറക്കുമെന്ന്​ യു.എ.ഇ

മസ്​കത്ത്​: കോവിഡിനെ തുടർന്ന് അടച്ചിട്ട ഒമാനുമായുള്ള റോഡ്​ അതിർത്തി ഇൗ മാസം 16 മുതൽ തുറക്കുമെന്ന്​ യു.എ.ഇ അറിയിച്ചു. അതിർത്തികൾ തുറക്കുന്ന കാര്യം ഒമാനും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.ആദ്യഘട്ടത്തിൽ സ്വദേശികൾക്ക്​ മാത്രമായിരിക്കും പ്രവേശനാനുമതി നൽകുക. ഇവർക്ക്​ റോഡ്​ മാർഗം വരാൻ മുൻകൂർ അനുമതി വേണ്ട.

എന്നാൽ 48 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ പരിശോധനയിൽ കോവിഡ് നെഗറ്റിവ് ആണെന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. യു.എ.ഇ അതിർത്തിയിൽ അവർക്ക് വീണ്ടും പി.സി.ആർ പരിശോധനയുണ്ടാകും. യു.എ.ഇയിൽ പ്രവേശിച്ചാൽ ഓരോ എമിറേറ്റിലെയും ക്വാറൻറീൻ നിയമങ്ങൾ സന്ദർശകരായ ഒമാൻ സ്വദേശികൾക്കും ബാധകമായിരിക്കും.

യു.എ.ഇ സ്വദേശികൾക്കും അതിർത്തിയിലൂടെ ഒമാനിലേക്ക്​ യാത്രാനുമതി ലഭിക്കും. ഒമാൻ റെസിഡൻറ്​ വിസയുള്ള പ്രവാസികൾക്ക് റോഡ് മാർഗം യു.എ.ഇയിൽനിന്ന് ഒമാനിലേക്ക് പോകുന്നതിനും തടസ്സമുണ്ടാകില്ല. ഒമാനിലേക്ക്​ വരുന്നവർക്ക്​ വിമാനയാത്രക്കാർക്ക്​ ഉള്ളതുപോലെ യാത്ര പുറപ്പെടുന്നതിന്​ മുമ്പുള്ള കോവിഡ് നെഗറ്റിവ് പി.സി.ആർ പരിശോധന ഫലവും അതിർത്തി കടന്നശേഷമുള്ള പി.സി.ആർ പരിശോധനയും ഏഴു ദിവസത്തെ ക്വാറൻറീൻ അടക്കം നിബന്ധനകൾ ബാധകമാകുമെന്ന്​ അറിയുന്നു. ഇക്കാര്യത്തിൽ ഇതുവരെ ഒൗദ്യോഗികമായി വ്യക്​തത വരുത്തിയിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.