ഫുജൈറ: യു.എ.ഇയുടെ ലോകത്തെ അമ്പരപ്പിച്ച വളര്‍ച്ചയുടെ കഥ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെയും അഭിമാനത്തിന്റെ കഥയാണെന്ന് കെ.എം.സി.സി ദേശീയ പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ പറഞ്ഞു. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഫുജൈറ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയദിന കല-സാംസ്കാരിക പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഫുജൈറ രാജകുടുംബാംഗം ശൈഖ് അഹ്മദ് ബിൻ ഹമദ് ബിൻ സൈഫ് അൽ ശർഖി മുഖ്യാതിഥിയായി. പാണക്കാട് സാബിഖ് അലി ശിഹാബ് തങ്ങൾ, ഡോ. ഫൗസിയ ഇ. അഹ്മദ്, ബിൻ സായിദ് എന്നിവർ അതിഥികളായിരുന്നു. ഫുജൈറ കെ.എം.സി.സി സാമൂഹിക ജീവകാരുണ്യ പ്രവർത്തകർക്ക് നൽകുന്ന ശിഹാബ് തങ്ങൾ സോഷ്യൽ എംപവർമെന്റ് അവാർഡ് മൊയ്ദീൻ അബ്ബാസ്, അഷ്റഫ് ഹാജി ദിബ്ബ, മുസ്തഫ ഹാജി എന്നിവർക്ക് മുഖ്യാതിഥി ശൈഖ് അഹ്മദ് ബിൻ ഹമദ് ബിൻ സൈഫ് അൽ ശർഖിയിൽനിന്നും ഏറ്റുവാങ്ങി.
വിവിധ ബിസിനസ് പ്രമുഖരെയും ആതുരസേവന രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച നഴ്സുമാരെയും പരിപാടിയിൽ ആദരിച്ചു. ഫുജൈറ കെ.എം.സി.സി പ്രസിഡന്റ് മുബാറക് കോക്കൂർ ദേശീയദിന സന്ദേശം നൽകി. കിഴക്കൻ പ്രവിശ്യയിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. പൊതുസമ്മേളനത്തിന് ശേഷം പിന്നണി ഗായിക സജിലി സലീമും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. ഫുജൈറ കെ.എം.സി.സി ജനറൽ സെക്രട്ടറി ബഷീർ ഉളിയിൽ സ്വാഗതവും ട്രഷറർ സി.കെ അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.