മസ്കത്ത്: രാജകീയ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ പരിശോധനയുമായി അധികൃതർ. ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കണമെങ്കിൽ ലൈസൻസ് നേടണമന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നേതൃത്തിൽ ഉദ്യോഗസ്ഥർ കടകളിലും മറ്റും പരിശോധന നടത്തിയത്. അനുമതിയില്ലാതെ രാജകീയ ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്ന വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വിവിധ വാണിജ്യ ഉൽപന്നങ്ങൾ എന്നിവയിൽ രാജകീയ മുദ്രകൾ ഉപയോഗിക്കാൻ ലൈസൻസ് നേടണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ലൈസൻസ് മന്ത്രാലയത്തിൽനിന്നാണ് എടുക്കേണ്ടത്. അനുമതിയില്ലാതെ രാജ്യത്തിന്റെ പതാകയും ഭൂപടവും ഉപയോഗിച്ചാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.