മസ്‌കത്ത്: വടകര സഹൃദയവേദി ഓണം-2022 'ശ്രാവണോത്സവം' ചരിത്ര ഗ്രന്ഥരചയിതാവും തുഞ്ചത്ത് എഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാര ജേതാവുമായ പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സാമൂഹിക ജീവിതത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന വര്‍ത്തമാന കാലത്ത് മതനിരപേക്ഷ സംസ്‌കാരത്തിന്റെ മൂല്യങ്ങളും മാനവികതയുടെ നന്മയും കൂട്ടിയിണക്കുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി അനുദിനം വര്‍ധിച്ചുവരുകയാെണന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മൊയ്തു വെങ്ങിലാട്ട് അധ്യക്ഷത വഹിച്ചു. വടകര സൗഹൃദവേദി രക്ഷാധികാരികളായ ബാബു കൊളോറ പി. ഹരീന്ദ്രനാഥിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും സുരേഷ് അക്കമഠത്തില്‍ ആശംസ നേരുകയും ചെയ്തു.
കള്‍ച്ചറല്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ ഉല്ലാസ് ചേരിയാന്റെ നേതൃത്വത്തില്‍ നടത്തിയ കലാപരിപാടികളില്‍ അഭി ചാത്തന്നൂരും ഷിബു ഗിന്നസിന്റെയും കലാപ്രകടനങ്ങള്‍ ശ്രദ്ധേയമായി. 400ല്‍പരം വടകര നിവാസികള്‍ പങ്കെടുത്ത പരിപാടിയില്‍ വിഭവസമൃദ്ധമായ ഓണ സദ്യ ഒരുക്കിയിരുന്നു. സഹൃദയവേദി അംഗങ്ങളായ എ.കെ. റഹീം, നിധീന ദീപക്, മിലി മുരളി, സുനീത്ത് കുമാര്‍, ശോഭ ഉല്ലാസ്, ഫാത്തിമ, ദിനേഷ്, തുളസി പ്രവീണ്‍, സീന സുനിത്ത്, മുരളി എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. ഭാരവാഹികളായ സുനില്‍ കുമാര്‍, ഉദയന്‍ മൂടാടി, ഒ.കെ. ബാബു, ഉദയചന്ദ്രന്‍, ബൈജേഷ് കുമാര്‍, ചന്ദ്രന്‍, സുനില്‍ വളയം, പ്രമോദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വടംവലിയോടെ പരിപാടികള്‍ അവസാനിച്ചു. വടകര സഹൃദയവേദി ജനറല്‍ സെക്രട്ടറി വിനോദ് ഒ.കെ. സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സുധീര്‍ ചന്ത്രോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.